കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: പ്രധാനമന്ത്രി നരേന്ദ്ര മോദി

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിനും ഇന്ത്യയ്ക്കും രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. കശ്മീരില്‍ സൈന്യത്തെ കുറയ്ക്കാ മെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വേകളിലും ബിജെപി കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും ജമ്മുവിലെ കത്വയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി.

അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഭരണഘടനാശില്‍പ്പിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. കശ്മീരില്‍ ബലിദാനികളായവര്‍ക്കും പ്രധാനമന്ത്രിയുടെ ആദരാഞ്ജലി അര്‍പ്പിച്ചു

Advertisement