'ഓട് രാഹുല്‍ ഓട് ' തെക്കേ ഇന്ത്യയില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ പരിഹസിച്ച് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. രാഹുലിനെ അമേഠിയിലെ ജനങ്ങള്‍ അവഗണിച്ചത് കൊണ്ടാണ് കേരളത്തിലെ സ്ഥാനാര്‍ഥിത്വം രാഹുല്‍ സൃഷ്ടിച്ചെടുത്തതെന്നാണ് സ്മൃതി ഇറാനി പരിഹസിച്ചത്. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെതിരെ പരിഹാസവുമായി എത്തിയത്.

അമേഠിയിലെ ജനങ്ങള്‍ ഓടിച്ചു, ജനങ്ങള്‍ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളില്‍ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു. ബാഗ് രാഹുല്‍ ബാഗ് (ഓട് രാഹുല്‍ ഓട്), എന്ന ഹാഷ്ടാഗ് ഓടെയാണ് സ്മൃതി ട്വിറ്ററില്‍ രാഹുലിനെ പരിഹസിച്ചത്.

Advertisement
Advertisement