എംപി. ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് : കന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണം

കേന്ദ്രമന്ത്രി സ്മൃതി ഇറാനി എംപി ഫണ്ട് വിനിയോഗത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സ്മൃതിക്കെതിരെ അഴിമതി ആരോപണം നടത്തിയത്.

ടെണ്ടര്‍ നല്‍കാതെ എംപി ഫണ്ടില്‍ നിന്ന് ആറുകോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും ഇതില്‍ സിഎജി റിപ്പോര്‍ട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരെ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അവരെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണം, അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement