കാശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണം; 12 ജവാന്മാര്‍ കൊല്ലപ്പെട്ടു. 40 ജവാന്മാര്‍ക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിലെ അവന്തിപൊരയിലെ പുല്‍വാമയില്‍ തീവ്രവാദിയാക്രമണത്തില്‍ 12 ജവാന്മാര്‍ കൊല്ലപ്പെട്ടു. 40 ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമണത്തിന്റെ ഉത്തരാവദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. സിആര്‍പിഎഫ് ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മരിച്ചവരില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാരാണ്.ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വ്യൂഹത്തിലെ ബസിന് നേരെയാണ് അക്രമണമുണ്ടായത്.

Advertisement
Advertisement