യു.പിയില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു;പാര്‍ട്ടി പ്രവേശനം കിഴക്കന്‍ ഉത്തര്‍പ്രദേശിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍

ലഖ്‌നൗ: ബിജെപി എംഎല്‍എ അവ്താര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഇദ്ദേഹം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അവ്താര്‍ സിംഗിന്റെ കോണ്‍ഗ്രസ് പ്രവേശനം. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് അവ്താര്‍ സിംഗ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ഒരു തവണ പാര്‍ലമെന്റിലെത്തി.

പ്രിയങ്കയുടെ ലഖ്‌നൗവിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അവ്താര്‍ സിംഗ് ഇക്കാര്യമറിയിച്ചത്.
മഹാന്‍ദള്‍ ഭൂരിപക്ഷമുള്ള ഒബിസി പാര്‍ട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ത്തയാണ് അവ്താര്‍ സിംഗിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. ബിജെപി നേത്യത്വം കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയരിക്കുകയാണ്