അലഞ്ഞു തിരിയുന്ന കാലികള്‍ കര്‍ഷകരുടെ കോടിക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു; പശു സംരക്ഷണം യു.പി സര്‍ക്കാരിന് തലവേദനയാകുന്നു

പശുക്കള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക വഴി
കര്‍ഷകരുടെ കോടിക്കണക്കിന് രൂപയുടെ കൃഷിയിടങ്ങള്‍ നശിക്കുന്നു. വലിയ ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. 

തീറ്റക്കിട്ടാത്തതിനാല്‍ കാലികള്‍ കൃഷയിടങ്ങളിലിറങ്ങി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് പശുക്കളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ചിരുന്നു. അറവുശാലകളും നിരോധിച്ചു. 

അലഞ്ഞുതിരിയുന്ന കാലികളെ ജനുവരി 10-നകം ഗോശാലകളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ശല്യം തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ലക്ഷ്യമിടുന്നത്. 

അറവുശാലകള്‍ നിരോധിക്കുകയും പശുക്കളെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ കറവ വറ്റിയ പശുക്കളെ ക്ഷീരകര്‍ഷകര്‍ ഉപേക്ഷിക്കുകയായിരുന്നു.

Advertisement
Advertisement