കറപ്റ്റ് മോഡി ഡോട്ട് കോം; ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയാറ് അക്ഷരങ്ങളിലും ആരംഭിക്കുന്ന മോഡി സര്‍ക്കാര്‍ അഴിമതികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോഡി അധികാരത്തില്‍ വന്നത് 2014നാണ്. അതിനുശേഷമുള്ള തട്ടിപ്പുകളും വെട്ടിപ്പുകളും ഒന്നൊഴിയാതെ തുറന്ന് കാണിച്ചിരിക്കുകയാണ് കറപ്റ്റ് മോഡി ഡോട്ട് കോം എന്ന സൈറ്റ് . തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു സൈറ്റ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്ന തുറുപ്പ് ശീട്ടാണ്. എറ്റവും അതിശയം എന്താണെന്നു വെച്ചാല്‍ അക്ഷരമാലയിലെ ഇരുപത്തിയാറ് അക്ഷരങ്ങളിലും അഴിമതിയുണ്ടെന്നാണ്. http://corruptmodi.com എന്നതാണ് ഇതിന്റെ സൈറ്റ് അഡ്രസ്.
 
ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസഡ് വരെ എല്ലാ അക്ഷരങ്ങളും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അക്ഷരമാലയില്‍ ഏത് അക്ഷരത്തില്‍ ക്ലിക്ക് ചെയ്താലും ആ അക്ഷരത്തില്‍ തുടങ്ങുന്ന പേരിലെ അഴിമതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ചില അക്ഷരങ്ങള്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഒന്നിലധികം അഴിമതികളുടെ വിവരങ്ങള്‍ ഉണ്ട്. അസ്സാം സിവില്‍ സര്‍വ്വീസ് പരീക്ഷ അഴിമതി മുതല്‍ സുബിന്‍ ഇറാനി ഭൂമി തട്ടിപ്പ് വരെയുള്ളവയുടെ വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. രണ്ടായിരം രൂപ നോട്ടുകള്‍ കൊണ്ടുള്ള കുപ്പായമണിഞ്ഞു നില്‍ക്കുന്ന മോദിയാണ് സൈറ്റിലെ ചിത്രം.
 
റാഫേല്‍ അടക്കമുള്ള പ്രധാനപ്പെട്ട അഴിമതികളുടെ വീഡിയോ പ്രോഗ്രാമുകളും സൈറ്റിലുണ്ട് .  ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്ത എഴുതിയിരിക്കുന്ന സൈറ്റല്ല കറപ്റ്റ് മോദി. ഓരോ അഴിമതിക്കഥകളുടെയും പത്ര റിപ്പോര്‍ട്ടുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ വിശ്വസനീയമാണ് ഇതിലെ വിവരങ്ങള്‍. 
 
Advertisement
Advertisement