കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതിനെ കുറിച്ച്‌ ചോദിച്ചാല്‍ ബിജെപി ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു: സച്ചിന്‍ പൈലറ്റ്‌

ജയ്പൂര്‍: കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതിനെ കുറിച്ച്‌ ചോദിച്ചാല്‍ ബിജെപി ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് പരിഹസിച്ചു. നോട്ട് നിരോധനത്തിന് ശേഷം 99 അല്ല 105 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നും നോട്ട് നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന 2ജി സ്‌പെക്‌ട്രം അടക്കമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതികള്‍ സാക്ഷ്യപ്പെടുത്തിയതാണ്. എന്നാല്‍ റഫാല്‍ അഴിമതിയില്‍ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മോദി സര്‍ക്കാരിന് ഇനിയും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
Advertisement
Advertisement