തമിഴർക്ക് പിന്നാലെ തെലുങ്കരും : മോദിയ്ക്ക് ആന്ധ്രയിലും ഗോബാക്ക്

 
 ടിഡിപി -–-ബിജെപി ബന്ധം വേർപിരിഞ്ഞതിനുശേഷം  ആദ്യമായി ആന്ധ്രാപ്രദേശത്തിലെത്തിയ നരേന്ദ്ര മോഡിക്കെതിരെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ  മന്ത്രിമാരോ വിമാനത്താവളത്തിലെ ത്തിയ. ഗോ ബാക്ക് മോഡി എന്നെഴുതിയ പോസ്റ്ററുകളുമായാണ‌് മോഡിയെ ആന്ധ്രയിലെ ജനങ്ങൾ സ്വീകരിച്ചത്. മോഡിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റൻ ബോർഡുകളും ‘മേലാൽ വരരുത്’ എന്നെഴുതിയ പോസ്റ്ററുകളും  മോഡി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. 
 
സിപിഐ  എം, സിപിഐ പ്രവർത്തകരും വിജയവാഡയിൽ മോഡിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. കോൺഗ്രസ് കരിദിനം ആചരിച്ചു. കറുത്ത ഷര്‍ട്ടുകളണിഞ്ഞാണ‌് ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത‌്. പലയിടത്തും മോഡിയുടെ കോലംകത്തിച്ചു. തെലങ്കാന, ആന്ധ്ര വിഭജനത്തിനു ശേഷമുള്ള ആന്ധ്രയുടെ ദുരിതം കാണാനാണ് മോഡി വന്നതെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചത‌്.  നേരത്തെ തമിഴ്‌നാട്ടിലും മോഡിക്കെതിരെ ഗോബാക്ക് പ്രതിഷേധം ഉയർന്നിരുന്നു.
 
 
 
Advertisement