സി.ബി.ഐയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചത്: ഡയറക്ടര്‍ അലോക് വര്‍മ്മ

ന്യൂഡല്‍ഹി: സി.ബി.ഐയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും അലോക് വര്‍മ്മ പുറത്താക്കപ്പെട്ടു .സെലക്‌ട് കമ്മിറ്റി പുറത്താക്കിയതിന് ശേഷമായിരുന്നു മുന്‍ സി.ബി.ഐ മേധാവിയുടെ പ്രതികരണം.
 
തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ പേരെടുത്തു പറയാതെയായിരുന്നു അലോക് വര്‍മ്മയുടെ പരാമര്‍ശം. തനിക്കെതിരെ ശത്രുതയുള്ള ഒരാള്‍ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് വിരോധമുള്ള ഒരാളുന്നയിച്ച തെറ്റായതും നിസാരവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളുടെ മേല്‍ മാറ്റപ്പെട്ടത് സങ്കടകരമാണ്. താന്‍ സി.ബി.ഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നിയമവാഴ്ച്ച സംരക്ഷിക്കാന്‍ ഇനിയും അതു തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Advertisement
Advertisement