പ്രതിരോധ മന്ത്രിയുടെയും വ്യോമസേനയുടെയും എതിര്‍പ്പുകൾ മറികടന്ന് റഫാലിന്റെ ഒറിജിനൽ കരാർ താങ്കൾ ഒഴിവാക്കിയത് എന്തിന് ? വ്യക്തിത്വമുണ്ടെങ്കില്‍ വിറയൽ നിർത്തി എന്റെ ചോദ്യത്തിന് ഉത്തരംപറയൂ ; മോദിയോട് രാഹുല്‍

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സ്ത്രീത്വത്തെ അപമാനിച്ചെന്ന മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്ത്. എല്ലാവരും ബഹുമാനമര്‍ഹിക്കുന്നുണ്ട് മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണെന്നും രാഹുല്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. വിറയല്‍ നിറുത്തണം. വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്. റഫാലിന്റെ ഒറിജിനല്‍ കരാര്‍ താങ്കള്‍ ഒഴിവാക്കിയപ്പോള്‍ പ്രതിരോധ മന്ത്രിയും വ്യോമസേനയും എതിര്‍ത്തിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
 
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മോദി നിര്‍മലാ സീതാരമനെ പ്രതിരോധത്തിന് വിട്ടതിനെ രാഹുല്‍ പരിഹസിച്ചിരുന്നു. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രസ്താവന.
 
 
56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കൂ ... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...' - രാഹുല്‍ റാലിയില്‍ സംസാരിക്കവെ പരിഹസിച്ചു.  ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആക്ഷേപവുമായി പ്രധാനമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.
 
'രാജ്യത്തിന്റെ മകള്‍ ആദ്യമായിട്ടാണ് പ്രതിരോധ മന്ത്രിയാകുന്നത്. അഭിമാനിക്കാവുന്ന കാര്യമാണിത്. ഞങ്ങളുടെ പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും നിശബ്ദരാക്കുകയും അവരുടെ നുണകള്‍ തുറന്നുക്കാട്ടുകയും ചെയ്തു. ഇപ്പോളവര്‍ വനിതയായ പ്രതിരോധ മന്ത്രിയെ അപമാനിക്കുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. അവര്‍ ഒരു മന്ത്രിയെ അല്ല അപമാനിച്ചത് മറിച്ച് ഇന്ത്യയുടെ വനിതാ ശക്തിയെ ആണ് അപമാനിച്ചിരിക്കുന്നതെന്നും മോദി ആഗ്രയില്‍ നടന്ന റാലിക്കിടെ പറഞ്ഞു.
 
ഇതിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
Advertisement
Advertisement