മോദി - അമിത്ഷാസംഘത്തിനെതിരെ ബിജെപിയിൽ തർക്കം, ഗഡ‌്കരി ഉപപ്രധാനമന്ത്രി, രാജ്നാഥ് സിംഗ് യു.പി.മുഖ്യമന്ത്രി, ചൗഹാൻ ബിജെപി അദ്ധ്യക്ഷൻ എന്നീ ആവശ്യങ്ങൾ ഉയരുന്നു

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തെതുടർന്ന‌് ബിജെപിയിൽ നേതൃത്വത്തിനെതിരായ പോര് രൂക്ഷമായി.മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സംഘ്പ്രിയ ഗൗതം നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തെത്തി.  പ്രതിസന്ധി മറികടക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരിക്ക‌് ഉപപ്രധാനമന്ത്രി പദവിയും  ശിവരാജ‌് സിങ‌് ചൗഹാന‌് പാർടി ദേശീയ അധ്യക്ഷന്റെയും ചുമതലയും നൽകണമെന്ന‌് സംഘ്പ്രിയ ഗൗതം ആവശ്യപ്പെട്ടു. പൂര്‍ണ പരാജയമായ യോഗി ആദിത്യനാഥ‌ിനെ മാറ്റി  രാജ‌്നാഥ‌് സിങ‌് ഉത്തർപ്രദേശ‌് മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം തുറന്ന കത്തിൽ ആവശ്യപ്പെട്ടു. അമിത‌് ഷാ രാജ്യസഭയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആദിത്യനാഥ‌് മതപരമായ കാര്യങ്ങളിൽമാത്രം ഇടപെടണമെന്നും  നിര്‍ദേശിക്കുന്നു.
 
മോഡിതരംഗം 2019ൽ ആവർത്തിക്കില്ലെന്ന‌് പാർടി നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞുകഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ എല്ലാമേഖലകളിലും രോഷം പ്രകടമാണ‌്. ആർബിഐയുടെയും സിബിഐയുടെയും അധികാരത്തിൽ കൈകടത്തിയതും ആസൂത്രണ കമീഷൻ പിരിച്ച‌ുവിട്ട‌് ബദൽ സംവിധാനത്തിന‌് അധികാരം നൽകിയതും ഉത്തരാഖണ്ഡിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തിയതും മണിപ്പുരിലും ഗോവയിലും രാഷ്ട്രീയമര്യാദകൾ കാറ്റിൽപ്പറത്തി സർക്കാർ രൂപീകരിച്ചതും പാർടിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു‐ കത്തിൽ ചൂണ്ടിക്കാട്ടി.
വാജ‌്പേയി മന്ത്രിസഭയിൽ കൃഷി, ഗ്രാമ മന്ത്രിയായിരുന്നു സംഘ്പ്രിയ ഗൗതം. 1990,1998 വർഷങ്ങളിൽ രാജ്യസഭാംഗവുമായിട്ടുണ്ട‌്. മൂന്ന‌് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ‌് പരാജയത്തിന‌ു പിന്നാലെ മോഡിയുടെയും അമിത‌് ഷായുടെയും നേതൃത്വത്തിന‌് എതിരെ പാർടിക്കുള്ളിൽ രോഷം പുകയുകയാണ‌്. കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരി നേതൃത്വത്തെ വിമർശിച്ച‌് നിരവധിതവണ പരസ്യമായി രംഗത്ത‌് എത്തി.
 
 
Advertisement
Advertisement