”എപ്പോഴെങ്കിലും മാധ്യമങ്ങളെ കാണൂ, ചോദ്യങ്ങള്‍ ഉയരുന്നതു കേള്‍ക്കാന്‍ രസമാണ്” പ്രധാനമന്ത്രിക്ക് ട്രോളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എപ്പോഴെങ്കിലും പത്രസമ്മേളനത്തിന് ഇരിക്കണമെന്നും ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് എന്നുമാണ് രാഹുലിന്‍റെ പരിഹാസം. ”പ്രിയപ്പെട്ട മോദി, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയെന്ന പാര്‍ട്ടൈം ജോലിക്കായി കുറച്ചുസമയമെങ്കിലും ചെലവഴിക്കൂ. നിങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് 1654 ദിവസങ്ങളായി. ഒരു പത്രസമ്മേളനത്തിനു പോലും ഇരുന്നിട്ടില്ല. ചോദ്യങ്ങള്‍ ഉയരുന്നതു കേള്‍ക്കാന്‍ രസമാണ്”- രാഹുല്‍ ട്വീറ്റ് ചെയ്തു.

Advertisement
Advertisement