സാമ്പത്തിക തട്ടിപ്പ് കേസ്; ബിജെപിയുടെ മുഖ്യ സാമ്പത്തീക സ്രോതസായ ബെല്ലാരി ബ്രദേഴ്സ് ജനാർദന റെഡ്ഡിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ ബി.ജെ.പി മുൻമന്ത്രിയും ഖനി വ്യവസായ ഭീമനുമായ ഗാലി ജനാർദന റെഡ്ഡിക്കും സഹായിക്കുമെതിരെ ബംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെ എംബിഡൻറ് എന്ന ചെയിൻ മാർക്കറ്റിങ് കമ്പനി നിക്ഷേപകരെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജനാർദന റെഡ്ഡിയെ ചോദ്യം ചെയ്യലിനായി തേടുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ടി. സുനീൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുടെ മുഖ്യ സാമ്പത്തീക സ്രോതസാണ് ബെല്ലാരി ബ്രദേഴ്സ് എന്നറിയപ്പെടുന്ന റെഡി സഹോദരന്മാര്‍ .
 
എംബിഡൻറ് കമ്പനി 500 ഒാളം പേരിൽനിന്നായി 200 ഒാളം കോടി രൂപ തട്ടിയെടുത്തതായ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇൗ കേസിൽ റെഡ്ഡിയുടെ പങ്ക് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തട്ടിപ്പിനിരയായ നിക്ഷേപകർ കഴിഞ്ഞ വർഷം ബംഗളൂരുവിൽ ധർണ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഡി.ജി. ഹള്ളി പൊലീസ് രജിസ്റ്റർ ചെയ്ത ഇൗ കേസ് സിറ്റി പൊലീസ് കമീഷണർ പിന്നീട് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സെയ്ദ് അഹ്മദ് ഫരീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എംബിഡൻറ് കമ്പനിയിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽനിന്നൊഴിവായിക്കിട്ടാൻ അഹ്മദ് ഫരീദ് ജനാർദന റെഡ്ഡിയെ സമീപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ ജനാർദന റെഡ്ഡിയുമായി നടന്ന കൂടിക്കാഴ്ചയിൽ റെഡ്ഡിയുെട അനുയായി അലിഖാനും പങ്കെടുത്തതായി അറസ്റ്റിലായ ഫരീദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
 
കേന്ദ്ര ഭരണസ്വാധീനമുപയോഗിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സ്വാധീനിക്കാമെന്ന് വാക്കുനൽകിയ റെഡ്ഡി ഇടനിലക്കാരനാവാൻ 21 കോടി ആവശ്യപ്പെട്ടു. ഇത് പണമായി നൽകുന്നതിനു പകരം, 57സ്വർണ ബിസ്ക്കറ്റായി നൽകാൻ ഇരുവരും ധാരണയായി. ഇൗ സ്വർണ ബിസ്ക്കറ്റുകൾ ഫരീദിൽനിന്ന് കൈപ്പറ്റിയ അലിഖാൻ ബെള്ളാരിയിലെ രമേഷ് കോത്താരിയുടെ രാജ്മഹൽ ജ്വല്ലറിയിൽ ഏൽപിച്ചു. വ്യാജരേഖകളുണ്ടാക്കിയശേഷം ഇൗ സ്വർണം രമേഷ് കോത്താരി ജനാർദന റെഡ്ഡിക്ക് കീഴിലെ ഒരു കമ്പനിക്ക് ൈകമാറിയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സാമ്പത്തിക തട്ടിപ്പുകേസിൽ അഹ്മദ് ഫരീദിനെ സിറ്റി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോെടയാണ് വിവരങ്ങൾ പുറത്തുവന്നത്.
Advertisement
Advertisement