നവംബര്‍ 19ന് നടക്കുന്ന ആര്‍ ബി ഐ ബോര്‍ഡ് യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19നാണ് കേന്ദ്രബാങ്കിന്റെ അടുത്ത ബോര്‍ഡ് യോഗം. അവിടെ വെച്ച് ഊര്‍ജിത് പേട്ടല്‍ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
 
ആര്‍.ബി.െഎയുടെ സ്വയംഭരണം സംബന്ധിച്ച് സര്‍ക്കാറുമായി തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് ഊര്‍ജിത് പേട്ടല്‍ രാജിക്കൊരുങ്ങുന്നത്. ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആര്‍.ബി.െഎയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യവുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം.
Advertisement
Advertisement