ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : കരുതിക്കൂട്ടി വായ്പ കുടിശ്ശിക വരുത്തിയ ആളുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി വിധിയെ അപമാനിച്ചുവെന്ന് കാണിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. ആര്‍.ബി.ഐ ഗവര്‍ണറും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വിവരാവകാശ കമ്മീഷണറുടെ നടപടി.
 
50 കോടിയും അതിലധികവും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കോടതിവിധി അനുസരിക്കാത്തതിന് ആര്‍.ബി.ഐ ഗവര്‍ണക്ക് കൂടിയ ശിക്ഷയില്‍ നിന്ന് ഇളവു നല്‍കാന്‍ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നാണ് വിവരാവകാശ കമ്മീഷന്‍ ചോദിച്ചിരിക്കുന്നത്.
ആര്‍.ബി.ഐ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ആര്‍.ബി.ഐയുടെ വെബ്സൈറ്റ് വിവരാവകാശ നയങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിച്ചതെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു പറഞ്ഞു. നവംബര്‍ 16നുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.