ത്രിപുരയിലെ 5000 കുടുംബങ്ങൾക്ക് 10,000 പശുക്കൾ നൽകും; തൊഴിലില്ലായ്മ പരിഹരിക്കാൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പുതിയ തിയറി

വ്യത്യസ്തമായ പല പ്രസ്താവനകളും കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലബ് കുമാർ ദേബ്. ത്രിപുരയിലെ 5000 കുടുംബങ്ങൾക്ക് പശു നൽകാനുള്ള പദ്ധതി രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.വലിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് താൻ എതിരല്ലെന്നും അത്തരം വ്യവസായങ്ങളിൽ 2000 പേർക്ക് ജോലി ലഭിക്കണമെങ്കിൽ 10,000 കോടി നിക്ഷേപം ചെയ്യണമെന്നും എന്നാൽ 10,000 പശുക്കൾ നല്കുന്നതോടുകൂടി എല്ലാവർക്കും ആറു മാസത്തിനുള്ളിൽ തന്നെ വരുമാനം കണ്ടെത്താമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.