ബിജെപി പ്രവർത്തകർ തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: ഗോവയിലെ കോൺഗ്രസ് വനിതാ നേതാവ് ദിയ ശേത്കർ

പനാജി: ബിജെപി പ്രവർത്തകർ തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗോവയിലെ കോൺഗ്രസ് വനിതാ നേതാവ്.ഗോവ കോൺഗ്രസ് മഹിളാ സംസ്ഥാന സെക്രട്ടറി ദിയ ശേത്കരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.ബിജെപി നേതാവായ സുഭാഷ് ശിരോദ്കരുടെ മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയാൽ തന്നെ കൂട്ട ബലാൽസംഗം ചെയ്യുമെന്നാണ് സുഭാഷിന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയതെന്നാണ് ദിയ പറഞ്ഞത്.