"പരിഹാസ്യം ഈ ഉപവാസം " ദളിത് വേട്ടയിൽ നിന്ന് ശ്രദ്ധതിരിക്കാൻ മോഡിയും അമിത് ഷായും ഉപവാസമിരിക്കും

രാജ്യത്താകെ ഉയരുന്ന ദളിത് രോഷത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പൊടിക്കൈ എന്ന നിലയിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഉപവസിക്കുന്നു. പാർലമെന്റ് സ്തംഭനത്തിന്റെ പേരിലാണ് ഏകദിന ഉപവാസം.

മോഡി ഡൽഹിയിൽ ഉപവാസമിരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകത്തിലാണ് അമിത് ഷായുടെ ഉപവാസം. ഇതേദിവസം ബിജെപി എംപിമാർ അവരുടെ മണ്ഡലങ്ങളിൽ ഉപവാസമിരിക്കും. സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധി ബിജെപി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് മോഡിയുടെ ഉപവാസനാടകം.

Advertisement
Advertisement