സ്ത്രീകള്‍ ഫുട്‌ബോള്‍ കളികാണുന്നത് ഇസ്ലാം വിരുദ്ധമെന്ന് ഫത്‌വ

സ്ത്രീകള്‍ ഫുട്‌ബോള്‍ കളികാണുന്നതും അവരെ കാണാന്‍ അനുവദിക്കുന്നതും അനിസ്ലാമികമാണെന്ന് മുസ്ലീം പണ്ഡിതന്‍. സ്റ്റേഡിയത്തില്‍ മാത്രമല്ല ടിവിയില്‍ കളികാണുന്നതും ഇസ്ലാമിനെതിരാണെന്ന് ദാറുല്‍ ഉലൂം മതപണ്ഡിതന്‍ മുഫ്തി അത്തര്‍ കാസ്മി പുറത്തിറക്കിയ ഫത്വയില്‍ പറയുന്നു. ഭാര്യമാരെ ഫുട്‌ബോള്‍ കാണാന്‍ അനുവദിക്കുന്ന ഭര്‍ത്താവിനേയും കാസ്മി നിഷിധമായി വിമര്‍ശിച്ചു. മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രമണിഞ്ഞ് പുരുഷന്മാര്‍ കളിക്കുന്ന ഫുട്‌ബോള്‍ കാണല്‍ സ്ത്രീയ്ക്ക് അനുവദനീയമല്ലെന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂമിലെ പണ്ഡിതന്റെ അഭിപ്രായം.

ഫുട്‌ബോള്‍ കളിക്കാണുന്നതിലൂടെ സ്ത്രീയ്ക്ക് യാതൊരു ഉപയോഗവുമില്ല. കളിക്കാരന്റെ തുടയില്‍ മാത്രമാകും സ്ത്രീകളുടെ ശ്രദ്ധയെന്നും കാസ്മി കുറ്റപ്പെടുത്തി. ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ വരെ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളികാണുന്നതിനുള്ള വിലക്ക് നീക്കിയ അവസരത്തിലാണ് കാലംചെയ്ത ഫത്‌വയുമായി ഇന്ത്യയില്‍ നിന്നും ഒരു പണ്ഡിതന്‍ രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളതാണ് പരിഹാസ്യമായ കാര്യം. യു.പിയില്‍ കഴിഞ്ഞ 150വര്‍ഷമായി ഇസ്ലാമിക ചട്ടങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദാറുല്‍ ഉലൂം. യാഥാസ്ഥിതികമായ ഫത്‌വകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനം കൂടിയാണിത്. മുസ്ലീം സ്ത്രീകള്‍ ഉറുകിയ വസ്ത്രം ധരിക്കുന്നതും ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നതും നിരോധിച്ചു കൊണ്ട് ദാറുല്‍ ഉലൂം അടുത്തിടെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

Advertisement
Advertisement