"റിപ്പബ്ലിക് ദിനാഘോഷത്തിന് മുസ്ലിങ്ങൾ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ഉയർത്തണം " യു.പി.കാസിഗഞ്ച് സംഘർഷത്തിന് കാരണം സംഘപരിവാർ തിരംഗ ബൈക്ക് യാത്രികരുടെ ഈ ആവശ്യം

 "റിപ്പബ്ലിക് ദിനാഘോഷത്തിന് മുസ്ലിങ്ങൾ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ഉയർത്തണം "  യു.പി.കാസിഗഞ്ച് സംഘർഷത്തിന് കാരണം സംഘപരിവാർ തിരംഗ ബൈക്ക് യാത്രികരുടെ ഈ ആവശ്യം 
 
 
 കാസിഗഞ്ചിലെ ബദ്ദു നഗർ എന്ന മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന കോളനിയിൽ എല്ലാ വർഷവും സ്വാതന്ത്ര ദിനത്തിനും , റിപ്പബ്ലിക്കിനും പതാക ഉയർത്തലും ആഘോഷവും സംങ്കടിപ്പിക്കാറുണ്ട്‌ . ഇത്തവണ അതുപോലെ ആഘോഷം തുടങ്ങാൻ വേണ്ടി റോഡിൽ കസേരകൾ ഒക്കെ നിരത്തിയിട്ടിരുന്നു . ആ സമയമാണു സങ്കികളുടെ വക " തിരങ്ക യാത്ര " എന്ന പേരിൽ ബൈക്ക്‌ റാലി അവിടെ വരുന്നത്‌ . 
 
ആഘോഷങ്ങൾക്ക്‌ സർക്കാർ അനുമതി ആവശ്യമില്ലെങ്കിലും ബൈക്ക്‌ റാലി നടത്താൻ അനുമതി ആവശ്യമാണു . അതുണ്ടായിരുന്നില്ല എന്ന് മാത്രമല്ല മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന കോളനിയിലേക്ക്‌ വരേണ്ട ഒരു കാര്യവും അവർക്കില്ല  . അതേക്കാൾ രസം തിരങ്ക യാത്ര ( തൃവർണ്ണ പതാക യാത്ര ) യിൽ കാവിക്കൊടി ആയിരുന്നു കൂടുതലും . 
 
തിരങ്ക യാത്രക്കാർക്ക്‌ ഒഴിഞ്ഞൊന്നും പോകാൻ പറ്റില്ല , റോഡിൽ നിന്ന് അപ്പോൾ തന്നെ കസേരകൾ മുഴുവൻ മാറ്റിക്കൊടുക്കണം എന്ന് വാശി. അവിടെ കൂടിയിരുന്ന മുസ്ലിങ്ങൾ പറഞ്ഞു ഈ പതാക ഒന്ന് ഉയർത്തിക്കോട്ടെ , നമുക്ക്‌ ഒന്നിച്‌ ഉയർത്താം ,  അത്‌ കഴിഞ്ഞ്‌ മാറ്റിയാൽ മതിയല്ലൊ എന്ന് . അതവർക്ക്‌ പറ്റില്ല, ജയ്‌ശ്രീറാം ഒക്കെ വിളിച്‌ അവരുമായി സംഘർഷം തുടങ്ങി . തൃവർണ്ണ പതാകക്ക്‌ പകരം കാവിക്കൊടി ഉയർത്തണം എന്നും സങ്കികൾ  വാശിപിടിക്കുകയും തുടർന്ന് 
 അവിടെ സംഘർഷം തുടങ്ങി , പരസ്പരം കല്ലേറും തുടങ്ങി . അതിനിടയിൽ വെടികൊണ്ട്‌ 19 വയസുള്ള ചന്ദൻ ഗുപ്ത എന്ന യുവാവ്‌ ധാരുണമായി കൊല്ലപ്പെട്ടു .
 
 
ഇതിനുപുറകേ തന്നെ രാഹുൽ ഉപാധ്യായ എന്ന ഒരു യുവാവ്‌ കൂടി കൊല്ലപ്പെട്ടു എന്ന് വാർത്ത പരക്കാൻ തുടങ്ങി . കാര്യം അത്ര പന്തിയല്ല എന്ന് മനസിലായ രാഹുൽ ഉപാധ്യയ നേരെ പോലീസ്‌ സ്റ്റേഷനിൽ പോയി ഹാജരായി . 
 
സങ്കികൾക്ക്‌ ഏതായാലും അവർ ഉദ്ദേശിചത്‌ പോലെ ഒരു ബലിദാനിയെ കിട്ടിയട്ടുണ്ട്‌ . ഇവരുടെ കലാപ ചരിത്രം എടുത്തു നോക്കിയാൽ തന്നെ മനസിലാകുമല്ലൊ അവരുടെ കലാപ രീതികൾ  .  ആദ്യം പ്രകോപനം ഉണ്ടാക്കും . അത്‌  സംഘർഷത്തിൽ എത്തിക്കഴിയുംബോൾ ‌ അതിന്റെ പേരിൽ ഒരു ഇരയെ വാങ്ങിയെടുക്കും  , അതിന്റെ പേരിൽ കലാപവും കൊള്ളിവെപ്പും തുടങ്ങും .  ( ചന്ദൻ ഗുപ്ത മരിച്ച്‌ മണിക്കൂറുകൾക്കകം തൊട്ടടുത്തുള്ള സ്ഥലത്ത്‌ കൈലാഷ്‌ ഘേറിന്റെ ഷോയിൽ പങ്കെടുക്കുന്ന BJP എം എൽ എയുടെയും മറ്റു മുതിർന്ന നേതാക്കളുടേയും ചിത്രങ്ങൾ പുറത്ത്‌ വന്നിട്ടുണ്ട്‌ ) 
 
ഏതായാലും ഇത്തവണ മുസ്ലിങ്ങൾക്ക്‌ ഭാഗ്യമുണ്ട്‌ . യു പി ഭരിക്കുന്നത്‌ യോഗിയാണല്ലൊ . ക്രമസമാധാന നില തകരാറിലായാൽ യോഗിക്കാണല്ലൊ അതിന്റെ കുറച്ചിൽ . അതൊഴിവാക്കാൻ പ്രത്യക്ഷ കലാപം ഒന്നും ഉണ്ടാവാൻ സാധ്യതയില്ല . എങ്കിലും ഇതിന്‌ മുസ്ലിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. 
 
ഏതായാലും മതേതരത്വം തെളിയിക്കാൻ ഈ പ്രകടങ്ങൾ നടത്താതെ കിട്ടിയ അവധിയും ആഘോഷിച്ച്‌ വീട്ടിൽ ഇരിക്കലാണു മുസ്ലിങ്ങൾക്ക്‌ നല്ലത്‌ . ആഘോഷിചില്ല എന്ന കുറ്റമല്ലെ ഒള്ളു . 
 
കൊല്ലപ്പെട്ട്‌ യുവാവിനു ആദരാഞ്ജലികൾ 
 
Note :- സങ്കി നുണ മെഷീനുകൾ പ്രവർത്തനം തുടങ്ങിയട്ടുണ്ട്‌ . പോലീസ്‌ റെയിഡിൽ പാക്കിസ്ഥാന്റെ രേഖകൾ ഒക്കെ കിട്ടി എന്നാണു പറയുന്നത്‌ . പാക്കിസ്ഥാൻ രേഖകൾ അല്ല , ബിൻലാദൻ അവിടെ താമസിച്ചു എന്ന് വരേ രേഖ ഉണ്ടാക്കും . ഒരു കേസ്‌ ജയിക്കാൻ ജഡ്‌ജിയെ വരെ കൊന്ന് തള്ളിയവർക്കാണൊ രേഖ ഉണ്ടാക്കാൻ പാട്‌
Advertisement
Advertisement