ബുർഹാൻവാനിയുടെ പിൻഗാമിയും ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ട് കാശ്മീരിലെ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്സര്‍ അഹ്മദ് ഭട്ട് കശ്മീരില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു രാവിലെയാണ് അവസാനിച്ചത്. ഭട്ടിനൊപ്പം മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവര്‍ ഉള്‍പ്പെടെ എട്ട് ഭീകരരാണ് ഇന്ന് കശ്മീരില്‍ കൊല്ലപ്പെട്ടത്. ബാരമുള്ള ജില്ലയിലെ റാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറുപേരെ സൈന്യം വധിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.
വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ആഴ്കളോളം നീണ്ട പ്രക്ഷോഭം നടന്നിരുന്നു

Advertisement
Advertisement