കശാപ്പ് നിരോധനം: കേന്ദ്രം ആര്‍എസ് എസ് അജണ്ട നടപ്പാക്കുന്നു ; സര്‍ക്കാര്‍ വിജ്ഞാപനം കീറിക്കളയണം - എ.കെ.ആൻറണി

കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. സർക്കാർ വിജ്ഞാപനം കീറിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോഡിക്കെതിരായ പോരാട്ടത്തിെൻറ ആദ്യ പടിയാണ് സോണിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം. സംസ്ഥാന തലത്തിൽ പാർട്ടികൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാൽപര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും ആൻറണി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോഡി സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement