യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കേരളത്തിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ആരും ഹര്‍ത്താല്‍ നടത്തി കണ്ടില്ല. പിന്നെന്തിനാണ് രാഷ്ട്രീയ കൊലപാതകത്തിന് ഹര്‍ത്താല്‍ നടത്തുന്നുവെന്നും നസറുദ്ദീന്‍ ചോദിച്ചു. ഇതിന്റെ പ്രത്യാഘാതം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും നസറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
 
മിന്നല്‍ ഹര്‍ത്താലുകള്‍ അംഗീകരിക്കില്ലെന്നും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും നേരത്തെ തന്നെ വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്.

തിരുവനന്തപുരം: പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹത്തിനൊപ്പം ‘സെൽഫി’ എടുത്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
 
പുൽവാമയിലെ നഹീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി ആർ പി എഫ് ജവാൻ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടിലെ കുടുംബ വീട്ടിൽ എത്തിച്ചപ്പോള്‍ മൃതദേഹത്തിനു സമീപം നില്‍ക്കുന്ന ഫോട്ടോ ചിലര്‍ എടുത്തിരുന്നു. ഇത് തന്റെ സെക്രട്ടറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് താനെടുത്ത ‘സെൽഫി’ ആണെന്ന തരത്തിൽ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തി. അത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചാണ് വീരമൃത്യുവരിച്ച ജവാന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ഇത്തരം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ വെല്ലുവിളിയാണെന്നും കണ്ണന്താനം പരാതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.
 

More Articles ...