കോഴിക്കോട്: കേരളത്തില്‍ നടന്നിരുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ബ്ലോഗ്‌ സുരക്ഷാ എജെന്സികള്‍ പൂട്ടി. ബ്ലോഗിനു പിന്നില്‍ ഐഎസ് അനുകൂലികളായ ഒരു സംഘം മലയാളികള്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കാസര്‍കോഡ് നിന്നും ഐഎസിലേക്ക് പോയതായി കണക്കാക്കുന്ന അഷ്ഫാഖ് മജീദ് സഹോദരിക്കയച്ച സന്ദേശത്തില്‍ ഐഎസിന്റെ മലയാളം ആശയം പ്രചരിപ്പിക്കുന്ന പ്രധാന വേദഗ്രന്ഥമായ അല്‍ മുഹാജിറൂന്‍ ബ്ലോഗിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

ജനാധിപത്യം ശിര്‍ക്കാണെന്നും അമുസ്ലിംങ്ങളുമായി സമാധാന കരാര്‍ ഇല്ലെങ്കില്‍ ജിഹാദിന്റെ ബന്ധമാണുള്ളതെന്നും പലയാവര്‍ത്തി പറയുന്ന തീവ്രമത ഭീകര ആശയങ്ങള്‍ അടങ്ങുന്നതായിരുന്നു അല്‍ മുഹാജിറൂന്‍ എന്ന ഐഎസിന്റെ മലയാളം ബ്ലോഗ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സജീവമായിരുന്ന ബ്ലോഗ് നിരവധി പേരെ ആകര്‍ഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തതായാണ് വിവരം. മാത്രമല്ല, ദുരൂഹ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ മലയാളികള്‍ക്കെല്ലാം ഈ വെബ്സൈറ്റുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇത് പൂട്ടിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ബന്ധപ്പെട്ട ഏജന്‍സികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. 

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരം സംസ്ഥാന ഇന്റലിജന്‍സ് ഐജി വഴി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ബ്ലോഗ് നിരീക്ഷണ വിധേയമാക്കുകയും ബ്ലോഗ് അപകടകരമാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ വേഡ് പ്രസ്സിന് പൂട്ടാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. വേഡ് പ്രസ്സിന്റെ പേജിലായിരുന്നു അല്‍ മുഹാജിറൂന്‍ ബ്ലോഗ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ച്‌ രണ്ട് ദിവസത്തിനകം തന്നെ ബ്ലോഗ് പൂട്ടുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു വേഡ് പ്രസ്സ് അല്‍മുഹാജിറൂന്‍ ബ്ലോഗ് അടച്ചു പൂട്ടിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു പൂട്ടുന്നതിനായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അല്‍ മൂഹാജിറൂന്‍ എന്ന പേരില്‍ 2015ല്‍ ആരംഭിച്ച ഐഎസ് അനുകൂല ബ്ലോഗ് കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് വരെ സജീവമായി തന്നെ നിലനില്‍ക്കുകയായിരുന്നു. ഐഎസിനെ ന്യായീകരിക്കുന്ന ആശയങ്ങളും ലേഖനങ്ങളം മാത്രമുള്ള ഈ ബ്ലോഗില്‍ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പതാകയും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ജിഹാദിനിറങ്ങണെമെന്ന ആഹ്വാനങ്ങളും ആണ് ഉണ്ടായിരുന്നത്. ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി റിക്രൂട്ട് നടത്തുന്നതായും ഓണ്‍ലൈന്‍ വഴി തീവ്രവാദ ആശയങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും നിരന്തരം പ്രതിപാതിക്കുകയും ഇന്ത്യന്‍ മുസ്ലിംങ്ങളെ ജിഹാദിലേക്ക് ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളാണ് പൂട്ടിയ ബ്ലോഗില്‍ ഉണ്ടായിരുന്നത്. ലേഖനങ്ങളിലുടനീളം ഐഎസ് നിലപാടുകള്‍ ആധികാരികമായി തന്നെ അടിവരയിട്ടു പറയുന്നുണ്ട്. മാത്രമല്ല, ലേഖനങ്ങളെല്ലാം പരിശോധന വിധേയമാക്കിയാല്‍ ഇവയെല്ലാം ഒരേ സ്വഭാവമുള്ളതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഒരേ സ്രോതസ്സാണെന്നും വ്യക്തമാകുകയും ചെയ്യും.  ഐഎസിന്റെ ഔദ്യോഗിക മാഗസിന്‍, വിഷ്വല്‍ മീഡിയ ക്ലിപ്പിംങുകളും ബ്ലോഗിലുണ്ട്. 2015 ല്‍ ആരംഭിച്ച ബ്ലോഗില്‍ 2016 മെയ് മാസത്തിലായിരുന്നു അവസാന അപ്ലോഡിംങ് നടന്നത്. തിരോധാനങ്ങള്‍ വിവാദമായതോടെ അപ്ലോഡിംങ് നിര്‍ത്തി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബ്ലോഗിനു മേല്‍ പിടിവീഴുന്നതു വരെ പിന്നീട് പോസ്റ്റിംങ് നടന്നിട്ടില്ല.

ബ്ലോഗ് പൂട്ടിയെങ്കിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ച്‌ ഏജന്‍സിക്ക് ക്രിത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. നേരത്തെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേജെന്ന് തോന്നിപ്പിക്കുന്ന അന്‍സാറുല്‍ ഖിലാഫ കേരള എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. അത് ആരംഭിച്ച ഉടനെ പൂട്ടിച്ചിരുന്നു. അന്‍സാറുല്‍ ഖിലാഫ, അല്‍മുഹാജിറൂന്‍ എന്നിവക്കു പിന്നില്‍ ഒരേ ആളുകള്‍ തന്നെയാകാമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. വിദേശ രാജ്യങ്ങളില്‍ ഇരുന്നാണ് അപ് ലോഡിംങ് നടത്തിയിരുന്നത്. എന്നാല്‍ ബ്ലോഗിനും ഇത്തരം ഫേസ്ബുക്ക് പേജുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടു പിടിക്കാത്തതിനാല്‍ ആശയ പ്രചരണത്തിന് മറ്റു സമാന്തര മാര്‍ഗങ്ങളുമായി ഇവര്‍ രംഗത്തിറങ്ങുകയാണ് പതിവ്. മലയാളത്തിനു പുറമെ ഹിന്ദി, ഉറുദു, തമിഴ് ഭാഷകളിലും ഐഎസ് ബ്ലോഗ് ഉണ്ടെന്ന സൂചനയുമുണ്ട്.

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കാണിച്ചാണ് ഉത്തരവ്.

10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

More Articles ...