തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ കുറച്ചുകൂടി കൃത്യമാക്കാമെന്നു തോന്നുന്നു. വോട്ടിംഗ് വിഹിതത്തിന്റെ സൂചനകളനുസരിച്ച് ബിജെപി യുടെ വോട്ടിംഗ് വിഹിതം കാര്യമായി വര്‍ധിച്ചിട്ടില്ല അതെ സമയം എല്‍ ഡി എഫ് വോട്ടുകള്‍ സാരമായി കുറയുകയും ചെയ്തു. കേരളത്തില്‍ ബിജെപിക്ക് വോട്ടു 
വര്‍ദ്ധിക്കാതിരിക്കാനുള്ള കാരണം മോദിവിരുദ്ധനിലപാട് തന്നെയാണ് ശബരിമല പ്രവര്‍ത്തിച്ചത് ബി ജെപി അനുകൂലവികാരമായല്ല. അങ്ങിനെയെങ്കില്‍ പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ബി ജെപി ജയിക്കുമായിരുന്നു അതുണ്ടായില്ല. മറുവശത്ത് മോദിവിരുദ്ധതരംഗം യുഡി എഫിന് അനുകൂലമായി അവര്‍ക്കൊപ്പം അഖിലേന്ത്യാതലത്തില്‍ ആര് ജയിച്ചാലും കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കണമെന്നാഗ്രഹിച്ച ഒരു വിഭാഗവും യു ഡിഎഫിന് വോട്ടു ചെയ്തു അവരില്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വേര്‍തിരിവ് മാത്രമല്ല പ്രവര്‍ത്തിച്ചത് കേരളത്തില്‍ ഈയിടെയായി ശക്തിപ്പെട്ട ജാതീയതയും ആചാരപരതയുമെല്ലാം ഇത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് പല കാരണങ്ങള്‍ കൊണ്ട് നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ 
ഡി എഫിനെ പിന്തുണച്ചവരില്‍ നിന്നാണ് ഈ വോട്ടുകള്‍ ചോര്‍ന്നത് അത് സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്നു പറയാന്‍ ആയിട്ടില്ല. അത്തരം വികാരമുണ്ടെങ്കില്‍ അത് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് ലോക്‌സഭയില്‍ ലീഡ് നല്‍കിയ അരൂരില്‍. 

എല്‍ ഡി എഫ് വോട്ടില്‍ വന്ന ചോര്‍ച്ച സെക്കുലര്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെയല്ല കേരളസമൂഹത്തിന്റെ വലതുപക്ഷവത്കരണത്തെയാണ് കാണിക്കുന്നത് സ്വന്തം നിലപാടുമാറ്റത്തെ ന്യായീകരിക്കാന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ധാര്‍ഷ്ട്യം അഹന്ത കൊലപാതകരാഷ്ട്രീയം തുടങ്ങിയവ. കാരണം ഇവയൊന്നും കേരളസമൂഹത്തില്‍ കഴിഞ്ഞ എഴുപതു വര്ഷത്തിലപ്പുറമായി ചര്‍ച്ചാവിഷയമായിരുന്നു പുന്നപ്രവയലാര്‍ മുതല്‍ കോണ്‍ഗസ്സിന്റെ ക്യാമ്പെയിനും ഇവയെ കേന്ദ്രീകരിച്ചായിരുന്നു . പ്രശ്‌നംഅപ്പോള്‍ ധാര്‍ഷ്ട്യമല്ല. ഇടതുപക്ഷനിലപാടുകളില്‍ നിന്നു സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് പ്രധാനം ബിജെപിയുടെ സ്വാധീനം വോട്ടുകളിലല്ല അവര്‍ മുന്നോട്ടു വെയ്ക്കുന്ന വിശ്വാസത്തിന്റെ രാഷ്ട്രീയവും ജാതിമതാധിഷ്ടിതചിന്തയും എത്ര മാത്രം ജനങ്ങളെ സ്വാധീനിച്ചുവെന്നതാണ് പരിശോധിക്കേണ്ടത് ശബരിമലയുടെ sabarimalayute പ്രാധാന്യവും ന്യൂനപക്ഷധ്രുവീകരണത്തിന്റെയുംപ്രാധാന്യവും ഇവിടെത്തന്നെയാണ് നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മൂലധനാധിപത്യം ഇപ്പോള്‍ ജനങ്ങളുടെ സാമാന്യബോധമായി മാറുകയും ചെയ്യന്നു സാംസ്‌കാരികലോകവും ഇതേ ചിന്തകളുടെ സ്വാധീനത്തിലാണ്. ഇവതന്നെയാണ് ഇടതുപക്ഷസങ്കല്പങ്ങളുടെ നിരാകരണത്തിലേക്കെത്തിച്ചതും.ചിന്തകളുടെ നിരാകരണത്തെക്കാള്‍ ശക്തമായപോപ്പുലിസ്‌റ് രീതി ശരീരഭാഷയും
പെരുമാറ്റവും നിരാകരിക്കലാണ് ചിന്തകളെയും സങ്കല്പങ്ങളെയും തന്നെ ദുസ്സൂചനകളുടെയും ദുരൂഹതകളുടെയും പുകമറകള്‍ സൃഷ്ടിക്കലാണ്.ഉദാത്തമായ ആശയങ്ങളെപ്പോലും കേവലപോപ്പുലിസ്‌റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വ്യാഖ്യാനിക്കുന്നതിലാണ് അതില്‍ നിസ്തുല്യമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചത്. കേരളസമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ഒട്ടും കുറച്ച് കാണേണ്ടതില്ല ഇവയെല്ലാം എങ്ങിനെ പ്രതിരോധിക്കണമെന്നാണ് അന്വേഷിക്കേണ്ടത്

പാലക്കാട് മണ്ഡലത്തിലെ പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ്.ഗൂഢാലോചനയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും ഇല്ലെന്നാണ് മറുപടി പറഞ്ഞത്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല. വിശദമായ വിശകലനങ്ങളും ചര്‍ച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളുവെന്നും എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

പോസ്റ്റ് ചുവടെ 

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്നലെ രാവിലെ മാധ്യമങ്ങള്‍ കൂട്ടത്തോടെ വീട്ടിലെത്തി പ്രതികരണം ആരാഞ്ഞിരുന്നു.സംസ്ഥാനത്താകെ ദൃശ്യമായ രാഷ്ടീയ പ്രവണത കുറഞ്ഞ തോതിലാണെങ്കിലും പാലക്കാടും പ്രതിഫലിച്ചതാണ് അപ്രതീക്ഷിതമായ പരാജയത്തിന് കാരണമെന്ന് മറുപടിയും നല്‍കി.ഉടന്‍ ഗൂഢാലോചനയുണ്ടായോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകരെല്ലാവരും ഒന്നിനു പിറകെ ഒന്നായി ചോദിച്ചു.അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്ദ്ധമായ മറുപടി നല്‍കുകയും ചെയ്തു. 

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തില്‍ ഗൂഢാലോചനയുണ്ടായോ എന്നായി അടുത്ത ചോദ്യം. അതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചു.ആ ഗൂഢാലോചനയില്‍ ഒരു സ്വാശ്രയ കോളേജ് ഉടമക്ക് പങ്കുണ്ടെന്ന കാര്യം പറയുകയും ചെയ്തു.ഇത്രയുമാണ് ഇന്നലത്തെ പ്രതികരണങ്ങളുടെ ഉള്ളടക്കം.

എന്നാല്‍, പാലക്കാട്ടെ പരാജയത്തിനു പിന്നില്‍ ഗൂഢാലോചന എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ തലക്കെട്ട് ഒറ്റനോട്ടത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല. വിശദമായ വിശകലനങ്ങളും ചര്‍ച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളു.അതില്‍ തിരിച്ചടിയുടെ കാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.


More Articles ...

Advertisement
Advertisement