ഗുരുവായൂർ ക്ഷേത്രനഗരിയില്‍ ഇനി സൗജന്യ വൈ-ഫൈ

 
പൊതു ജനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ്രീ വൈ ഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈ ഫൈ അഥവാ കെ ഫൈ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം ഡിവൈസുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുവായൂര്‍ നഗരസഭയുടെ 100 മീറ്റര്‍ ചുറ്റളവില്‍ 10 എംബിപിഎസ് വേഗതയോട് കൂടിയ ഒരു ജി ബി ഡാറ്റാ പൊതുജനങ്ങള്‍ക്കു ദിവസവും സൗജന്യമായി ഉപയോഗിക്കാനാകും.
 
കിഴക്കേ നടയിലെ പാര്‍ക്കിംഗ് ഗ്രൗണ്ട്, ലൈബ്രറി ഹാള്‍, ഇ എം എസ് സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ വരുന്നവര്‍ക്കും ഈ സൗകര്യം വളരെ ഉപയോഗപ്രദമാകും. മൊബൈലില്‍ വൈഫൈ ഓണ്‍ ചെയ്ത ശേഷം കെ ഫൈ സെലക്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കൊടുത്ത് കണക്റ്റ് ചെയ്യുന്നതിലൂടെ  വളരെ ലളിതമായി പൊതുജനങ്ങള്‍ക്ക് ഈ വൈ ഫൈ സംവിധാനം ഉപയോഗിക്കാം.
Advertisement
Advertisement