കൊച്ചിയില്‍ യുവാവിനെ കൊന്ന് മൃതദേഹം ചതുപ്പില്‍ താഴ്ത്തി ; സുഹൃത്തുക്കൾ പിടിയിൽ

 
 കൊച്ചിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ചതുപ്പില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കുമ്പളം മാന്ദനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുന്റെ (20) മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുസുഹൃത്തുക്കളെ പൊലീസ് പിടികൂടി.
 
കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത്. ഇതെ തുടര്‍ന്ന് അര്‍ജുന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷമേ മൃതദേഹം അര്‍ജുന്റെതാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.
 
  കസ്റ്റടിയിലെടുത്തവരുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന നിഗമനത്തില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു.  പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു
 
 
Advertisement
Advertisement