നിയമം നിയമത്തിന്റെ വഴിയിൽ സഞ്ചരിച്ചപ്പോൾ ശരവണഭവൻ ഹോട്ടൽ മുതലാളി രാജഗോപാലിന് ജീവപര്യന്തം ശിക്ഷ - അഡ്വ. മിനി ഫ്രാൻസിസ്

 
 ശരവണഭവൻ ചെന്നൈ ബ്രാഞ്ചിൽ  മാനേജരായിരുന്ന രാമസ്വാമിയുടെ മകൾ  ജീവജ്യോതിയെ വിവാഹം കഴിക്കാൻ ശരവണഭവൻ മുതലാളി രാജഗോപാൽ  ആഗ്രഹിച്ചിരുന്നു. എന്നാൽ നിലവിൽ  രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാൻ  ജീവജ്യോതി വിസമ്മതിച്ചു. 
1999 ൽ  ജീവജ്യോതി  ശരവണഭവൻ ഹോട്ടൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ വിവാഹം കഴിച്ചു. 
ഈ വിവാഹബന്ധം വേർപെടുത്തി  തന്നെ വിവാഹം കഴിക്കണമെന്നു  ശരവണഭവൻ മുതലാളി  ജീവജ്യോതി യെ  ഭീഷണിപ്പെടുത്തി. 
2001 ൽ   ജീവജ്യോതി പൊലീസിൽ  പരാതി നല്കി.  രണ്ടു ദിവസത്തിനുള്ളിൽ  ശാന്തകുമാറിനെ  രാജഗോപാലിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊടൈക്കനാലിലെ വനത്തിൽ ഇയാളുടെ മൃതദേഹം മറവുചെയ്തു . 
2004 ൽ  ഈകേസിൽ  രാജഗോപാലിന് മദ്രാസ്  കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു .
തുടർന്ന്   രാജഗോപാൽ അപ്പീൽ ഫയൽ  ചെയ്‌തെങ്കിലും  കഴിഞ്ഞ  മാർച്ചിൽ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയർത്തി. ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന  2019 ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനായി, താൻ ആശുപത്രിയിൽ ആയിരുന്നെന്നും ചികിൽസയ്ക്കായി കൂടുതൽ സമയം വേണമെന്നും വിശദീകരിച്ച് രാജഗോപാൽ സുപ്രീം  കോടതിയെ സമീപിച്ചു വിചാരണ സമയത്ത്  ഒരിക്കലും ഉന്നയിക്കാതിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു  ബഹുഃ സുപ്രീംകോടതി രാജഗോപാലിന്റെ അപേക്ഷ തള്ളിയത്.   തുടർന്ന്  കീഴടങ്ങിയ അയാൾ  ജയിൽ പുള്ളിയായി മാറി. 
ചായപ്പീടികയിൽ  മേശ വൃത്തിയാക്കുവാനുള്ള പണിയിൽ  നിന്നും  സ്വപ്രയത്‌നം കൊണ്ട് ഉയർച്ച നേടി  ഹോട്ടൽ ബിസിനസ് രംഗത്തെ  അതികായനായി മാറിയ  രാജഗോപാലിനു ഇന്ത്യ കൂടാതെ യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശരവണഭവൻ  റെസ്റ്റോറന്റുകൾ  ഉണ്ട് .
Advertisement
Advertisement