സൈനികന്റെ ഭാര്യയെ മാനഭംഗം ചെയ്ത ബിജെപി ജില്ലാ നേതാവിനെ പറ്റി മാധ്യമങ്ങൾക്ക് വാർത്തയില്ല ; നെറിയില്ലാത്ത മാധ്യമ ഇരട്ടത്താപ്പിന്റെ ഉദാഹരണം - എം ബി രാജേഷ്

 
നെറിയില്ലാത്ത മാദ്ധ്യമ ഇരട്ടത്താപ്പിന്റെ ഒരു ഉദാഹരണം നോക്കൂ. അതിർത്തി കാക്കുന്ന സൈനികന്റെ ഭാര്യയോട് ചെയ്ത അതിക്രമത്തിന് ബി.ജെ.പി ജില്ലാ നേതാവ്,തുക്കടാ നേതാവൊന്നുമല്ല- ജനറൽ സെക്രട്ടറി, ജാമ്യമില്ലാ കേസിൽ പ്രതിയാണ് .ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാവ് ഭരണസ്വാധീനം ഉപയോഗിച്ച് ,സ്ഥലം മാറ്റം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ അതിക്രമം ചെയ്തത്. നാഴികക്ക് നാൽപ്പതു വട്ടം അതിർത്തി കാക്കുന്ന സൈനികരെപ്പറ്റി പറയുന്നവരുടെ നേതാവാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന് പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് സൈനികൻ പരസ്യമായി പറഞ്ഞതാണ് . സുവർണ്ണാവസരം പിള്ള പരാതി മുക്കി ജില്ലാ ജനറൽ സെക്രട്ടറിയെ രക്ഷിക്കാൻ നോക്കിയതാണ്. ഏതെങ്കിലും മാദ്ധ്യമങ്ങളിൽ ന്യൂസ് ബ്രേക്കിങ്ങ് കണ്ടോ? നിശാ ചർച്ചകളുണ്ടായോ? എന്തെങ്കിലും വാർത്താ കോലാഹലങ്ങളുണ്ടായോ? കാക ദൃഷ്ടി ക്കാരന്റെ കൈവിറeച്ചാ?
 
എന്നാൽ ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ ഇല്ലാത്ത പീഡനക്കഥ മാദ്ധ്യമങ്ങൾ ആഘോഷിച്ചതോ ?കോളേജ് മാഗസിൻ കഥയുണ്ടാക്കി തെരഞ്ഞെടുപ്പ് കാലത്ത് വാർത്ത കൊഴുപ്പിച്ചവർ  ഇപ്പോഴെന്തേ  ആ വാർത്ത വിഴുങ്ങിയത്? കോളേജിലേ പഠിച്ചിട്ടില്ലാത്ത, വർക്ക് ഷോപ്പുകാരനെ SFIക്കാരനാക്കി നുണ മെനഞ്ഞവർ അതു തിരുത്തിയോ ? പാർട്ടി ഓഫീസിനടുത്താണ് വർക്ക്ഷോപ്പ് എന്നതിന്റെ മാത്രം പേരിൽ, നുണയാണെ ന്നറിഞ്ഞിട്ടും പാർട്ടി ഓഫീസ് പീഡനം എന്ന് ആവർത്തിച്ചവർ ഇപ്പോൾ എവിടെ? അതിന്റെ പേരിൽ സൈബറിടങ്ങളിൽ അഴിഞ്ഞാടിയ സംഘികൾ നെടുമ്പന ഓമനക്കുട്ടൻ എന്ന രാജ്യസ്നേഹിയെ ഓമനിച്ചിരിക്കയാണിപ്പോൾ. ഭാര്യയോട് ചെയ്ത അതിക്രമത്തിനെതിരെ കേസു കൊടുത്ത സൈനികൻ ദേശദ്രോഹിയും നെടുമ്പന യഥാർത്ഥ ദേശസ്നേഹിയുമാണെന്ന പോസ്റ്റ് വൈകാതെ വരുമായിരിക്കും . സംഘികളുടെ മൗനവും ഇരട്ടത്താപ്പുo മനസ്സിലാക്കാം. എന്നാൽ 'നിഷ്പക്ഷ' മാദ്ധ്യമങ്ങളുടെ തോ?
 
 
Advertisement
Advertisement