KPCC യുടെ 1000 വീട് പദ്ധതിക്ക് 5 ലക്ഷം രൂപ നൽകുമെന്ന കെ സുധാകരന്റെ പ്രസ്താവന വെറും തട്ടിപ്പായിരുന്നു ; ഒരു രൂപ പോലും സുധാകരൻ നൽകിയില്ല

 
പ്രളയത്തെ തുടർന്ന് കെപിസിസി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിലേക്ക‌് കെ സുധാകരൻ എംപി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ നൽകിയില്ല. തുക നൽകിയതായി കെപിസിസി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ സുധാകരന്റെ പേരില്ല.
 
കെപിസിസിക്ക് 3.43 കോടി രൂപ സംഭാവന ലഭിച്ചെന്നും ആരിൽനിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമാണ‌് എം എം ഹസ്സൻ കഴിഞ്ഞദിവസം പറഞ്ഞത്. 2018 സെപ്തംബർ ഒമ്പതിന് കോൺഗ്രസ് ജില്ലാ കൺവൻഷന് കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റിന‌് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി സുധാകരൻ പറഞ്ഞിരുന്നു. നവമാധ്യമങ്ങളിലും പത്രങ്ങളിലും ഇത‌് വാർത്തയായതുമാണ‌്. പെരിങ്ങോം സ്വദേശിയും കോൺഗ്രസ‌് ആലക്കോട് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായ പി പി രാഘവൻ, പെരിന്തട്ട കണ്ണങ്കൈയിൽ 50 സെന്റ് പദ്ധതിതിലേക്ക‌് നൽകിയെന്നും ഡിസിസി അറിയിച്ചിരുന്നു. എന്നാൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രാഘവന്റെ പേരും കണ്ടില്ല.
 
ഇരിട്ടിയിലും പരാതി
ഇരിട്ടി
താഴെത്തട്ടിൽനിന്ന‌് പണം പിരിച്ചില്ലെന്ന എം എം ഹസ്സന്റെ പ്രസ‌്താവന തെറ്റാണെന്ന‌് ചൂണ്ടിക്കാട്ടി  ഇരിട്ടിയിലും കോൺഗ്രസ‌് പ്രവർത്തകർ രംഗത്തെത്തി. പ്രളയബാധിതർക്കുള്ള 1000 വീട‌് ഫണ്ട‌് ശേഖരണത്തിന്റെ മുഴക്കുന്നുതല ഉദ‌്ഘാടനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മുഴക്കുന്നിലെ ടി വി രാജഗോപാലിൽനിന്ന‌് ഫണ്ട‌് ഏറ്റുവാങ്ങുന്ന പത്രവാർത്തയുമായാണ‌് പ്രവർത്തകർ നേതൃത്വത്തിന്റെ കള്ളത്തരം തുറന്നുകാട്ടിയത‌്.  പ്രളയത്തിൽ കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായത‌് ഇരിട്ടിയിലാണ‌്.  താലൂക്കിൽ കെപിസിസി ഒറ്റവീടും നിർമിച്ചിട്ടുമില്ല. കെപിസിസി പട്ടികയിൽ ഇരിട്ടി ഉൾപ്പെടാതിരുന്നിട്ടും  പിരിച്ച  ഫണ്ട‌് എവിടെപ്പൊയെന്നാണ‌് പ്രവർത്തകർ ചോദിക്കുന്നത‌്.
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement