1000 വീട് വെക്കാൻ പണം പിരിച്ച് പുട്ടടിച്ച, സാലറി ചലഞ്ച് തകർക്കാൻ ശ്രമിച്ച കോൺഗ്രസുകാർ ഇപ്പോൾ പ്രളയ സെസ്സിനും പാര വെയ്ക്കുന്നു ; അഴിച്ചുവിടുന്നത‌് ഭീതി പരത്തിയുള്ള കുപ്രചാരണം

പ്രളയത്തെ അതിജീവിക്കാനുള്ള  കേരളത്തിന്റെ  നീക്കത്തിന‌്  വീണ്ടും തുരങ്കംവച്ച‌്  യുഡിഎഫ‌്. സാലറി ചലഞ്ചിനെതിരെ വാളോങ്ങിയവർ ബദൽ വിഭവസമാഹരണ മാർഗമായ പ്രളയ സെസ്സിനെതിരെയാണ‌് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത‌്. സാധാരണ ജനങ്ങൾക്ക‌് ബാധ്യതവരാതെ നടപ്പാക്കുന്ന ഒരു ശതമാനം സെസ്സിനെതിരെ ഭീതി പരത്തിയുള്ള കുപ്രചാരണമാണ‌് യുഡിഎഫ‌് അഴിച്ചുവിടുന്നത‌്. നിലവിൽ നാല‌്  സ്ലാബുകളിലായാണ‌് ജിഎസ‌്ടി പിരിക്കുന്നത‌്.
 
ആദ്യ സ്ലാബായ അഞ്ച‌് ശതമാനത്തിന‌് സെസ്സ‌് ഇല്ല. നിത്യോപയോഗസാധനങ്ങൾ ഇതിലാണ‌് വരിക. തുടർന്നുള്ള 12, 18, 28 സ്ലാബുകള‌ിലാണ‌് ഒരു ശതമാനം സെസ്സ‌്. നൂറു രൂപയ‌്ക്ക‌് ഒരു രൂപമാത്രമാണ‌് അധികം നൽകുക. എന്നാൽ, വലിയ വിലക്കയറ്റമുണ്ടാകുമെന്ന‌്  ഭീതിപരത്തുകയാണ‌് പ്രതിപക്ഷം. രണ്ടുവർഷത്തേക്ക‌് മാത്രമാണ‌് സെസ്സ‌് പിരിക്കുക. ഇതുവഴി വർഷം 600 കോടിരൂപയാണ‌് പ്രതീക്ഷിക്കുന്നത‌്. ഇതിന‌്  ജിഎസ‌്ടി കൗൺസിൽ അനുമതി ലഭിച്ചിട്ടുണ്ട്. വ്യാപാര സംഘടനകളുമായി ചർച്ചയും നടത്തി. നിയമസഭയിൽ ബജറ്റ‌് ചർച്ചയിൽ കാര്യമായ എതിർപ്പും പ്രതിപക്ഷത്തുനിന്ന‌് ആരും ഉയർത്തിയിരുന്നില്ല. ആഗസ‌്ത‌് ഒന്നുമുതലാണ‌് പ്രളയ സെസ്സ‌് പിരിവ‌്.
 
വിദേശസംഭാവന സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഇല്ലാതാക്കിയ  കേന്ദ്രസർക്കാരിനെതിരെ മൗനം പാലിച്ച യുഡിഎഫ‌്  പ്രളയാനന്തര കേരള‌ പുനർനിർമിതിക്കുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ വഴികളും തടസ്സപ്പെടുത്തുകയാണ‌്. പ്രളയാനന്തര കേരള പുനർനിർമിതിക്ക‌് 31,000 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3861.98 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ സാലറി ചലഞ്ച‌് വഴി 834.99 കോടി രൂപ ജീവനക്കാർ നൽകി. പദ്ധതി മുടക്കാൻ ഹൈക്കോടതിയിൽ പോയിട്ടും ഭൂരിപക്ഷം ജീവനക്കാർ സാലറി ചലഞ്ചിനൊപ്പംനിന്നു.
 
 
 
 
 
 
 
 
 
 
 
 
Advertisement
Advertisement