സാധാരണക്കാരനായ ബോസ്കോ ലൂയിസ് സ്വയം വാദിച്ചു : NAD പരിസരപ്രദേശത്തെ നിർമാണ വിലക്ക്: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

 
NAD പരിസരത്ത് സ്ഥിതിചെയുന്ന വീടിന് പുനർനിർമാണ അനുമതി നിഷേധിച്ചതിന് എതിരായ ഹർജിയിൽ ഹൈകോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. കളമശ്ശേരി നഗരസഭ ബിൾഡിംഗ് പെർമിറ്റ് നൽകുന്നില്ലെന്ന് അരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ: ഷാജി പി അബ്രഹാമിനെ അമിക്കസ് ക്യൂരിയായി നിയമിച്ചത്. 
 
 പ്രതിരോധ വകുപ്പിൻ്റെ ആലുവയിലുള്ള നേവൽ ആർമമെറ്റ് ഡിപ്പോ , കളമശ്ശേരി നഗരസഭ എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹർജി പാർട്ടി ഇൻ പേർസൺ ആയി സ്വയം വാദിച്ചാണ് പോതു പ്രവർത്തകനായ ബോസ്കോ ലൂയിസ് കളമശ്ശേരി ഈ ഉത്തരവ് നേടി എടുത്തത്.
 
 NADക്ക് വേണ്ടി കേന്ദ്ര ഗവൺമെൻ്റ് കൗൺസിലായി അഡ്വ: കെ ആർ രാജ്കുമാറും കളമശ്ശേരി നഗരസഭക്ക് വേണ്ടി  സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ: എം കെ അബൂബക്കറും ഹാജരായി.
 
 
 
Advertisement
Advertisement