"തിരികെ " കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1989-91 അഗ്രികൾച്ചർ ബാച്ചിന്റെ പുനസമാഗമം നടന്നു

 
കൊട്ടാരക്കര ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്ക്കൂളിലെ (VHSE,1989 -1991 Batch Agriculture course) പൂർവ്വ വിദ്യാർത്ഥി കൾ 28 വർഷങ്ങൾക്ക് ശേഷം മെയ് 29 ബുധനാഴ്ച  പൂയ്യപ്പള്ളി ചാവടിയിൽ ജഗോഷ് ഗാർഡൻ ആഡിറ്റോറിയത്തിൽ സംഗമം നടത്തി. 
 
"തിരികെ" എന്ന പേരിൽ നടന്ന സംഗമത്തിൽ ആ കാലയളവിലെ അഗ്രികൾച്ചറൽ അദ്ധ്യാപികയും,റിട്ടേർഡ് കൊല്ലം ജില്ലാ പ്രിൻസിപ്പൽ  ക്യഷി ഓഫീസർ ആയിരുന്ന ശ്രീമതി. ജീനാ ജോണിനെയും,1989-1991 ബാച്ചിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഗ്രികൾച്ചറൽ കോഴ്സിന്,ഏറ്റവുമധികം മാർക്ക് വാങ്ങി വിജയിച്ച, ശ്രീമതി,അപർണ്ണ ദേവിയേയും ചടങ്ങിൽ ആദരിച്ചു. 
 
ഏകദേശം 38 പേർ പങ്കെടുത്തു. ഇതിൽ 20 പേർ കേരള ത്തിലെ വിവിധ ജീലകളിൽ ക്യഷി അസിസ്റ്റന്റ് ഓഫീസർ ആയും മറ്റുള്ളവർ ടീച്ചേഴ്‌സ് ,വിദേശ മലയാളികൾ, അങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. സംഗമത്തിൽ, ഒരോരുത്തരുടെ കഴിഞ്ഞകാല ജീവിത അനുഭവങ്ങളും സന്തോഷവും പങ്കുവച്ചു, എല്ലാവർക്കും ഒരു പുതിയ അനുഭവം ആയിരുന്നു. വരും വർഷങ്ങളിലും ഇതുപോലെ സംഗമം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 
 
ശ്രീ.മനോജ് ലൂക്കോസ് ( അസിസ്റ്റന്റ് ക്യഷി ഓഫീസർ, കൊട്ടാരക്കര ക്യഷി ഭവൻ)ശ്രീമതി. ഷീജാ ഗോപാൽ ( അസിസ്റ്റന്റ് ക്യഷി ഓഫീസർ എഴുകോൺ ക്യഷിഭവൻ),ശ്രീ.സുനൂ ചാക്കോ ,( അസിസ്റ്റന്റ് ക്യഷി ഓഫീസർ വെളുന്നല്ലൂർ ക്യഷിഭവൻ)എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 
 
 
Advertisement
Advertisement