നുണകൾ കൊണ്ട് കോട്ട കെട്ടുന്ന മനോരമാദികൾ : മുഖ്യമന്ത്രിയുടെ UAE സന്ദർശനം കൊണ്ട് ഗുണമുണ്ടായില്ല എന്ന് വ്യാജവാർത്ത ചമയ്ക്കുന്നവർ അപമാനിക്കുന്നത് സ്വന്തം നാടിനെ മറക്കാത്ത പാവം പ്രവാസികളെയാണ്

 
നുണകൾ കൊണ്ട് കോട്ട കെട്ടുന്ന മനോരമാദികൾ...
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിയുമായി ബന്ധപ്പെട്ട് UAE യിലെ പ്രവാസി മലയാളികളുടെ സഹായം തേടി മുഖ്യമന്ത്രി പോയെങ്കിലും ചില്ലിക്കാശ് കിട്ടിയില്ലെന്നാണ് മാധ്യമ പ്രചാരവേല... 
 
മുഖ്യമന്ത്രി പോയത് നേരിട്ട് കാശു പിരിക്കാനല്ല.. പ്രളയക്കെടുതികൾ അതിജീവിക്കാൻ വിദേശ സാമ്പത്തിക സഹായം സ്വീകരിക്കരുത് എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു. അതു കൊണ്ട് തന്നെ UAE സന്ദർശനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ധനശേഖരണം സാധ്യമാകുമായിരുന്നില്ല.
 
റീ- ബിൽഡ് കേരളയ്ക്കായി നിക്ഷേപ സമാഹരണവും CMDRFലേക്ക് മലയാളി പ്രവാസികളുടെ സാലറി ചലഞ്ച് അഭ്യർത്ഥിക്കുവാനുമാണ് മുഖ്യമന്ത്രി UAE യിൽ എത്തിയത്. മുഖ്യമന്ത്രി UAE യിൽ നടത്തിയ അഭ്യർത്ഥന മാനിച്ച് UAE യിലെ അടക്കമുള്ള മലയാളി പ്രവാസി സമൂഹം ഏതാണ്ട് 1500 കോടി രൂപയോളം  സാലറി ചലഞ്ചായും അല്ലാതെയും CMDRFലേക്ക് സംഭാവന നൽകിയിട്ടുണ്ട്. 
 
UAE ഭരണകൂടത്തിന്റെ പിന്തുണയുള്ള നിരവധി കമ്പനികൾ കേരളത്തിൽ നിക്ഷേപമിറക്കാൻ സന്നദ്ധരായിട്ടുണ്ട് .
 
മുഖ്യമന്ത്രിയുടെ UAE സന്ദർശനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് വാർത്തകൾ പടച്ചു വിടുന്നത് സ്വന്തം വരുമാനത്തിന്റെ പങ്ക് പ്രളയക്കെടുതിയിൽ പെട്ട സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടി അയച്ചുകൊടുത്ത പ്രവാസി മലയാളികളെ അവഹേളിക്കലാണ്.. സ്വന്തം നാടിനോട് കൂറില്ലാത്തവരല്ല പ്രവാസികൾ ...
 
മാധ്യമ ഉടമയുടെ താൽപര്യപ്രകാര
രാഷ്ട്രീയമായി പിണറായി വിജയനെയോ CPM നെയോ എതിർക്കുകയോ  അവഹേളിക്കുകയോ ചെയ്തോ.. പക്ഷേ നാടിനെ മറക്കാത്ത പാവം പ്രവാസികളെ അപമാനിക്കരുത്.
 
 നിയമസഭാ ചോദ്യം മുഖ്യമന്ത്രിയുടെ UAE സന്ദർശനത്തിൽ സാമ്പത്തിക സഹായം ലഭിച്ചോ എന്നാണ് '... അതിന്റെ ഉത്തരം ഇല്ല എന്ന് തന്നെയാണ്., കാരണം മുഖ്യമന്ത്രി നേരിട്ട് ധനസമാഹരണത്തിന് അല്ല പോയത്.. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ പാടില്ല എന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ട്.
 
 
 
Advertisement
Advertisement