തടസ്സങ്ങള്‍ നീങ്ങി : താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. വീതി കൂട്ടിയ ഹെയര്‍പ്പിന്‍ വളവുകളില്‍ ടാറിംഗ് നടത്തുന്നതോടെ ചുരത്തിലെ യാത്ര സുഗമമാകും. ടാറിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ വലിയ ചരക്കുവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വനഭൂമി വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്നുള്ള നടപടികള്‍ ആരംഭിച്ചത്. കുന്ദമംഗലം മുതല്‍ ലക്കിടി വരെയുള്ള 42 കിലോ മീറ്റര്‍ നവീകരിക്കുന്ന പദ്ധതിയില്‍ ചുരത്തിലെ 3, 5 വളവുകള്‍ വീതി കൂട്ടുന്നതിനായി ആറ് കോടി രൂപയാണ് വകയിരുത്തിയത്.


3 മീറ്ററോളം വീതിയില്‍ 45 മീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഫില്ലര്‍ സ്ഥാപിച്ചാണ് വളവുകള്‍ വീതി കൂട്ടിയത്. സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ഉള്‍പ്പെടെ ഏറെക്കുറെ പൂര്‍ത്തിയായി. റോഡ് ടാറ് ചെയ്യുന്നതിന്നായി മള്‍ട്ടി ആക്സില്‍ ചരക്കു ലോറികള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിരോധനം. കുറ്റ്യാടി,നാടുകാണി ചുരം വഴിയാണ് വഴിതിരിച്ചുവിടുന്നത്. ചുരത്തിലെ 2, 4, 9 വളവുകള്‍ നേരത്തെ വീതി കൂട്ടി ഇന്‍ര്‍ ലോക്ക് പതിച്ചിരുന്നു..മറ്റു വളവുകളുടെ വീതി കൂട്ടുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും.

Advertisement
Advertisement