നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ മേയ് പതിനഞ്ചു മുതല്‍ ബെംഗളൂരു കേന്ദ്രത്തിലും ലഭ്യമാകും

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ബെംഗലൂരു ഓഫീസില്‍ മെയ് പതിനഞ്ചു മുതല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറീയിച്ചു. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍, ബോര്‍ഡുകള്‍, കൌണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തും. യു.ഏ.ഇ, കുവൈറ്റ് ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെയുള്ള 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ബാംഗലൂര് കേന്ദ്രത്തില്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബംഗലൂരു ശിവാജി നഗറിലുള്ള ഇന്ഫറ്റി റോഡിലെ എഫ്.9 ജെംപ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുമായി 080 -25585090 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക എക്‌സിക്യുട്ടീവ് ഓഫീസര്‍ അറീയിച്ചു.

വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ബെംഗലൂരു ഓഫീസില്‍ മെയ് പതിനഞ്ചു മുതല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറീയിച്ചു. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍, ബോര്‍ഡുകള്‍, കൌണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തും. യു.ഏ.ഇ, കുവൈറ്റ് ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെയുള്ള 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ബാംഗലൂര് കേന്ദ്രത്തില്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബംഗലൂരു ശിവാജി നഗറിലുള്ള ഇന്ഫറ്റി റോഡിലെ എഫ്.9 ജെംപ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസുമായി 080 -25585090 എന്ന നമ്പറിലോ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക എക്‌സിക്യുട്ടീവ് ഓഫീസര്‍ അറീയിച്ചു.

Advertisement
Advertisement