നാദാപുരത്ത്‌ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് രാഹുൽ കുമാറിനെ ആർഎസ്‌എസുകാർ കുത്തിക്കൊല്ലാൻ ശ്രമിച്ചു

 
 ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റിന്‌ കുത്തേറ്റു. വളയം മേഖലാ പ്രസിഡന്റ്‌ രാഹുൽ കുമാറിനാണ്‌ കുത്തേറ്റത്‌. ചെക്കോറ്റ അമ്പലത്തിന്‌ സമീപം മദ്യപിച്ചുകൊണ്ടിരുന്ന ആർഎസ്‌എസ്‌ സംഘമാണ്‌ ആക്രമിച്ചത്‌. മദ്യപാനം ചോദ്യം ചെയ്‌ത രാഹുലിനെ മൂർച്ചയുള്ള ആയുധംകൊണ്ട്‌ കഴുത്തിൽ കുത്തുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഷമിൽ, യദു എന്നീ ആർഎസ്‌എസുകരാണ്‌ ആക്രമണത്തിന്‌ പിന്നിൽ. യദുവിനെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു. ഷമിൽ ഒളിവിലാണ്‌.
 
അമ്പല പരിസരത്ത്‌ ആർഎസ്‌എസ്‌ മദ്യപസംഘങ്ങൾ തമ്പടിക്കുന്നതായി സംശയമുള്ളതിനാൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു.
 
ബഹളംകേട്ട്‌ ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.
 
 
Advertisement
Advertisement