നെയ്യാറ്റിൻകര ആത്മഹത്യ: മരണകാരണം കുടുംബ പ്രശ്നവും ഭർതൃവീട്ടുകാരുടെ പീഢനവും : കാനറാ ബാങ്ക് അടിച്ചുതകർത്ത യൂത്ത് കോൺഗ്രസുകാർ പുലിവാല് പിടിച്ചു

കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയാണ് നെയ്യാറ്റിൻകരയിലെ അമ്മയുടേയും മകളുടേയും ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാനറാ ബാങ്ക് ആക്രമിച്ചു. തിരുവനന്തപുരത്തെ കാനറ ബാങ്ക് റീജിയണൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
 
പൊലീസ് വലയം ഭേദിച്ച് ബാങ്കിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഗ്രില്ല് തള്ളിത്തുറന്ന് ഉള്ളിൽ കയറിയ പ്രവർത്തകർ ഉപകരണങ്ങൾ അടിച്ചുതകർത്തു. കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയ്ക്ക് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്ക് അധികൃതർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപെട്ടായിരുന്നു ഉപരോധം. 
 
എന്നാൽ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളും പീഢനവുമാണെന്ന വസ്തുത പുറത്ത് വന്നതോടെ അക്രമം നടത്തിയ യൂത്ത് കോൺഗ്രസുകാർ പുലിവാൽ പിടിച്ചു. ബാങ്ക് അടിച്ച് തകർത്തതിന്റെ പേരിൽ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിലാണ്.
Advertisement
Advertisement