തിരുവനന്തപുരത്ത് ബിജെപിക്കായി വോട്ടു മറിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തടയിടാന്‍ ഹൈക്കമാന്റ്, MLA വി.എസ്.ശിവകുമാര്‍ , തമ്പാനൂര്‍ രവി , നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ക്ക് താക്കീത്, തരൂര്‍ തോറ്റാല്‍ നടപടിയുണ്ടാകും

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള മൂന്ന് പ്രധാന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ പ്രത്യേകം വിളിച്ചാണ് മുകുള്‍ വാസ്നിക് മുന്നറിയിപ്പ് നല്‍കിയത്. തിരുവനന്തപുരത്ത് ഇടതു മുന്നണിയെ വിട്ട് പ്രചാരണ മുന കുമ്മനം രാജശേഖരന് നേരെ തിരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

തിരുവനന്തപുരത്തെ പ്രചരണത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്?നികും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുത്ത് മണ്ഡലം അവലോകന യോഗം നട?ത്തിയത്. യോഗത്തിന് ശേഷം തിരുവനന്തപുരത്ത് എ, ഐ ഗ്രൂപ്പുകളുടെ പ്രധാന നേതാക്കളും മണ്ഡലം ചുമതലക്കാരുമായ തമ്പാനൂര്‍ രവി, വി എസ് ശിവകുമാര്‍, ഡി സി സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ പ്രത്യേകം വിളിച്ചാണ് മുകുള്‍ വാസ്‌നിക് മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ തരൂരിന്റെ വിജയം ഉറപ്പാക്കിയേ മതിയാകൂ എന്നും പ്രചരണത്തല്‍ വീഴ്ച വന്നാല്‍ കടുത്ത നട?പടി ഉണ്ടാകുമെന്നും അറിയിച്ചു. മുന്‍ കാലങ്ങളിലെ പോലെയോ മറ്റ് മണ്ഡലങ്ങള്‍ക്ക് സമാനമായോ ആയിരിക്കില്ല തിരുവനന്തപുരത്തെ തുടര്‍ നടപികളെന്നും വ്യക്തമാക്കി. 

Advertisement