'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ' DYFI സംസ്ഥാന വ്യാപകമായി ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാസങ്ങളായി പൊതിച്ചോര്‍ നല്‍കുന്ന പദ്ധതിക്കെതിരെ കൊല്ലത്ത് യുഡിഎഫ് പരാതി നല്‍കിDYFI കൊല്ലം ജില്ലാ സെക്രട്ടറി എസ്.ആര്‍ അരുണ്‍ ബാബു എഴുതുന്നു

..........................................
കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ യു ഡി എഫിന്റെ പരാതി എന്ന രീതിയില്‍ ഒരു വാര്‍ത്ത ചാനലുകളില്‍ കണ്ടു. 
കെ എന്‍ ബാലഗോപാലിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ഇട്ടവര്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികം കൊടുക്കുന്ന ദൃശ്യങ്ങളും ഒപ്പമുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി മനസിലാക്കിയത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൃദയസ്പര്‍ശം എന്ന പേരില്‍ DYFI വിജയകരമായി നടത്തിക്കൊണ്ടു വരുന്ന പൊതിച്ചോര്‍ വിതരണ പദ്ധതിയെയാണ് പാരിതോഷിക വിതരണമാക്കി യുഡിഎഫ് അവതരിപ്പിക്കുന്നത്. 

അതെ. ഇത് പാരിതോഷികം തന്നെയാണ്. കൊല്ലത്തെ സ്‌നേഹനിധികളായ അമ്മമാരുടെ പാരിതോഷികം. അവര്‍ 
വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകള്‍ വിശക്കുന്ന മനുഷ്യര്‍ക്ക് വിതരണം ചെയ്യുന്ന ഈ പരിപാടിക്ക് കഴിഞ്ഞ എഴുനൂറ് ദിവസങ്ങളില്‍ ഒരിക്കല്‍പ്പോലും മുടക്കം നേരിട്ടിട്ടില്ല. ഇരുപത്തഞ്ചു ലക്ഷം ചോറു പൊതികളാണ് DYFI കൊല്ലത്തു മാത്രം ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പു തിരക്കിനിടയിലും തങ്ങളെ കാത്തിരിക്കുന്ന നാലായിരം വയറുകളെ DYFI ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. 

ഇത് തെരഞ്ഞെടുപ്പ് പ്രമാണിച്ച് തുടങ്ങിയ ഭക്ഷണ വിതരണം അല്ല. മറിച്ച് അപരനോട് കൊല്ലത്തെ യുവത്വം കാട്ടുന്ന കടപ്പാടാണ്. 

നിന്ദ്യമായ വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അതീവ ഗുരുതരമായ തെരഞ്ഞെടുപ്പ് കേസ് ഉണ്ടായ സാഹചര്യത്തില്‍, പകരം എന്തെങ്കിലും പറഞ്ഞു കളയാം എന്ന നിലയിലേക്ക് യു ഡി എഫ് തരം താഴുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. പരാജയ ഭീതി മൂലം നിലതെറ്റി നില്‍ക്കുകയാണ് കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കൂട്ടരും എന്ന പ്രചാരണം ശരിയെന്നു തെളിയുകയാണ്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള തിരസ്‌കാരവും ശുഷ്‌കമായ സ്വീകരണ യോഗങ്ങളും അവരെ വിറളി പിടിപ്പിക്കുന്നു. 

DYFI നല്‍കുന്ന പൊതിച്ചോറുകളെ വരെ എതിര്‍ക്കുന്ന നിലയിലേക്ക് അവര്‍ തരം താണതില്‍ അത്ഭുതം ഇല്ല. ഇതെല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്.

Advertisement
Advertisement