ലാഭം പ്രതീക്ഷിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയതെന്ന് കരുതുന്നില്ല; ഇനിയും നേതാക്കള്‍ വരും: കുമ്മനം രാജശേഖരന്‍

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ടോം വടക്കന്റെ ചുവടുമാറ്റമെന്നും കുമ്മനം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും. ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോഴായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സംസ്ഥാനത്ത് അത്ഭുതം കാണിക്കും. രാഷ്ട്രീയ ഭാവി ആഗ്രഹിക്കുന്നവര്‍ ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും കുമ്മനം വ്യക്തമാക്കി.