സോളാര്‍: കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ ബലാല്‍സംഗ കേസ് എടുത്തു

കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രഞ്ച് കേസെടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. 

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി.അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാന്‍ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

എംഎല്‍എമാര്‍ക്കെതിരായ എഫ്‌ഐആര്‍ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ക്രൈം ബ്രാഞ്ച് നല്‍കി. വിവിധ പാര്‍ലമെന്‍് മണ്ഡലങ്ങളില്‍ പരിഗണിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത് കോണ്‍ഗ്രസിന് മറ്റൊരു തല വേദനയാകും. സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരിലുള്ള കേസുകള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണന്റെ നിര്‍ദ്ദേശവും തിരിച്ചടിയാകും. 

Advertisement
Advertisement