പ്രചരണ അജണ്ട കൃത്യം വ്യക്തം ; കുമ്മനം രാജശേഖരന്‍ കെട്ട് നിറച്ച് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു

ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ അങ്കം തുടങ്ങി. ശബരിമല തന്നെയാണ് മുഖ്യ പ്രചരണ വിഷയം എന്ന പരോക്ഷസൂചന നല്‍കി കെട്ടും കെട്ടി കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം രാജശേഖരന്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ച കുമ്മനം രാജശേഖരന്റെ പെട്ടന്നുള്ള ശബരിമല സന്ദര്‍ശനം രാഷ്ടീയ വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. 



ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

Advertisement
Advertisement