കരമനയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കരമന തളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയെന്ന്പരാതി നല്‍കിയിട്ടും പൊലീസ് ഇടപെടല്‍ വൈകിയതിനെതിരെയാണ് മനുഷ്യാവകാശ കമീഷന്‍ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്അനന്തുവിന്റെ മൃതദേഹം കരമന ദേശീയപാതക്ക് സമീപത്ത്കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്. തട്ടികൊണ്ടുപോയ സംഘം അനന്തുവിനെ ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. അനന്തുവിന്റെ രണ്ട് കൈത്തണ്ടകളിലെ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Advertisement
Advertisement