കാരാട്ട്‌ റസാഖിന്‌ നിയമസഭാ അംഗമായി തുടരാം ; ആനുകൂല്യം കൈപ്പറ്റരുത്‌ - സുപ്രീംകോടതി

കൊടുവള്ളി നിയമ സഭാ മണ്ഡലത്തിൽ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതിനൽകി.
 
വോട്ടെടുപ്പിൽ പങ്കെടുക്കരുത് എന്നും , ആനുകൂല്യം കൈപ്പറ്റരുത് എന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദിര ബാനെർജി എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
 
എതിർ സ്‌ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയിരുന്നത്‌. ഇതിനെതിരെയാണ്‌ റസാഖ് സുപ്രീംകോടതിയെ സമീപിച്ചത്‌.
Advertisement
Advertisement