കരിമണൽ ഖനനത്തെ നിരന്തരം പിന്തുണച്ച മാധ്യമങ്ങൾ സേവ് ആലപ്പാടിന് പിന്നാലെ കൂടുന്നതിൽ നിഗൂഢത; ശബരിമല കെട്ടടങ്ങിയപ്പോൾ സൃഷ്ടിച്ചെടുത്ത അടുത്ത സർക്കാർ വിരുദ്ധ നീക്കത്തിന് മാധ്യമങ്ങൾ കുടപിടിയ്ക്കുന്നു

അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെ ഉദ്ദേശം പതിനാറ് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടലോര ഗ്രാമമാണ് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്ത്. അറബി കടലിനും ടി എസ് കനാലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ ഏതാണ്ട് പൂർണ്ണമായും 2004ലെ സുനാമി വിഴുങ്ങിയിരുന്നു. സുനാമിക്ക് ശേഷം ഈ പ്രദേശം മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയാണ്.
 
ലോകത്തിൽ ഏറ്റവും അധികം മോണോസൈറ്റ് നിക്ഷേപം ഉള്ളത് കേരളത്തിലെ കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളിലാണ്. കൊല്ലം ആലപ്പുഴ തീരങ്ങളിൽ ഉദ്ദേശം 80 മില്യൺ ടണ്ണോളം ഇൽമിനൈറ്റ്, റൂടൈൽ, സിർക്കോൺ, സിലിമിനൈറ്റ്, മോണോസൈറ്റ് എന്നിവയുടെ നിക്ഷേപം ഉണ്ടെന്നാണ് പറയപ്പെടുന്നത്. 1962 ലെ ആറ്റോമിക് എനർജി ആക്ട് പ്രകാരം ഈ ധാതുക്കളെല്ലാം അറ്റോമിക് മിനറൽസ് ആയാണ് കണക്കാക്കപ്പെടുന്നത്. 1970കളുടെ തുടക്കത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിനും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ ഖനനാനുമതി നൽകുന്നത്.
 
1991–1996 കാലഘട്ടങ്ങളിൽ സംസ്ഥാനം ഭരിച്ച യു ഡി എഫ് സർക്കാരുകൾ സ്വകാര്യസ്ഥാപനങ്ങളായ വെസ്ട്രേലിയൻ സാൻഡ്‌സ് ലിമിറ്റഡിനും റെന്നിസൺ ഗോൾഡ്‌ഫീൽഡ് കോർപറേഷൻ ലിമിറ്റഡിനും ഈ പ്രദേശങ്ങളിൽ ഖനനാനുമതി നൽകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ശക്തമായ പൊതുജന പ്രക്ഷോഭത്തെത്തുടർന്ന് അവർക്കതിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. എന്നാൽ 1996ലെ നിയമസഭാ ഇലക്ഷന് തൊട്ട് മുമ്പ് എ കെ ആൻറണി മന്ത്രിസഭ ജനവികാരം തള്ളിക്കൊണ്ട് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിന് ഖനനാനുമതി നൽകി.
 
പിന്നീട് അധികാരത്തിൽ വന്ന സ: വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ സ്വകാര്യ സ്ഥാപനത്തിനുള്ള ഖനനാനുമതി റദ്ധാക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ മേഖലകളിൽ ഖനനത്തിന് അനുമതി നൽകുകയും ചെയ്തു.
 
എന്നാൽ എൽ ഡി എഫ് സർക്കാരിന് ശേഷം അധികാരത്തിൽ വന്ന എ കെ ആൻറണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ കരിമണൽ ഖനനം നടത്തുവാനുള്ള അധികാരം കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽ ലിമിറ്റഡിനെ തിരികെ ഏൽപ്പിക്കുവാൻ ശ്രമം നടത്തിയിരുന്നു. വ്യവസായ വകുപ്പ് മന്ത്രിയായ കുഞ്ഞാലികുട്ടിയും മുഖ്യമന്ത്രിയായ എ കെ ആന്റണിയുമായിരുന്നു ഇതിന് ചുക്കാൻ പിടിച്ചിരുന്നത്. ഇതിനെതിരെ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ കേരളമൊന്നാകെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അങ്ങനെയാണ് കരിമണൽ ഖനനം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
 
വാർത്ത വിശദമായി 
Move to allow pvt. rare earth mining opposed
 
By Our Special Correspondent
 
THIRUVANANTHAPURAM, OCT. 26. The alleged move to permit a Kochi- based private company to take up mineral sand mining in the Neendakara-Kayamkulam stretch of the Kerala coast appears to be snowballing into a major controversy. Indicating as much, people's representatives at different levels have begun petitioning Governments at the Centre and in the State against allowing the private company to take up mining in the area.
 
The RSP member of the Rajya Sabha, Mr. N. K. Premachandran, has urged the Prime Minister to order a CBI inquiry into the move which, he says, has been set in motion by officials of the Indian Rare Earths (IRE) Limited and the Atomic Energy Department. The Kerala Congress (Joseph) general secretary, Mr. P. C. George, MLA, has approached the Chief Minister, Mr. A. K. Antony, with the same demand, but he suspects a prominent role for the State Industries Department as well in the whole affair.
 
In his representation to the Prime Minister, released for publication here today, the RSP MP has pointed out that the attempt to allow the private company, Cochin Minerals and Rutile Limited (CMRL), is based on false premises. He suspects a `big conspiracy' to destroy the IRE for the personal gain of `top officials' of the IRE. He has termed the claims of the private company that its mining project is a joint venture with the IRE `utter falsehood' and cautioned the Prime Minister that if the proposal is approved, it will endanger national security and destabilise the IRE and the State-owned Kerala Minerals and Metals Limited (KMML), which is the only agency other than the IRE Limited engaged in mining of beach sand minerals in Kerala.
 
According to Mr. Premachandran, the proposal to issue mining lease to the private company is being processed by the Government of Kerala on the basis of a resolution of the Department of Atomic Energy, issued on October 6, 1998, declaring the policy on exploitation of beach sand minerals. The IRE had invited global tenders on the strength of the new policy, but had to withdraw its tender notice on account of a huge public outcry. The revival of the proposal to allow private mining of beach sand minerals is, therefore `quite mysterious and distressing', he has said.
 
In his memorandum to the Chief Minister, the KC (J) leader has said that if permission is granted to private institutions to take up mineral sand mining in areas earmarked by the IRE and the KMML, it would result in corruption and unbridled exploitation of the State's precious mineral resources. According to him, the deal involves graft running into crores of rupees. He has also alleged that the private company has been identified for the purpose without observing proper norms and procedures or inviting tenders.
 
The Kollam-Alappuzha coast is estimated to have about 80 million tonnes of ilmenite, rutile, zircon, silimenite and monozite. Under the 1962 Atomic Energy Act, these minerals are classified as atomic minerals. Beginning 1970, the State Government had allowed mining in the area by the IRE Limited and the KMML. The mining area had been divided into eight blocks for the purpose.
 
The previous UDF Government had made attempts to allow multinationals such as the Westralian Sands Limited and the Rennison Goldfield Corporation Limited to undertake mineral sand mining in the area, but had to give up the move following a public outcry. However, just before the 1996 Assembly election, the UDF Government allowed a Kochi-based company to undertake mining in the area. But the LDF Government that assumed office later cancelled the licence. Although a lot of pressure was brought upon it to change its policy, it stood firm.
 
As a result of the LDF's firm stand, the KMML was able to make a net profit of Rs. 116 crores during 2000-'01. The Assembly committee on public sector undertakings had recommended augmentation of the synthetic rutile and titanium dioxide production facilities of the KMML with a view to enhancing the company's profit after tax to Rs. 300 crores. But the move to allow private mineral sand mining in the area would thwart all such efforts.
 
The Kochi-based company has submitted 26 applications to the Government in September seeking permission to take up mining in areas including those already set apart for the KMML and the IRE Limited. The company has done this despite there being no invitation for such applications by the Government or the Mining and Geology Department and these have been sent to the Central Atomic Minerals Department for clearance. Under normal circumstances, the Centre would not withhold clearance. The move of the State Industries Department is to grant licences to the private company on the strength of the Central clearance, Mr. George alleged.
 
The KC(J) leader has also pointed out that the KMML has already invited tenders for augmenting its production capacity and that the company's expansion plans would go awry if it were to be denied access to vital mineral sand deposits in the area. He has also wondered how a company which, he says, has investible funds of only Rs. 22.69 lakhs hope to ensure value addition as stipulated by the Atomic Energy Department. A world class value addition project would cost about Rs. 600 crores, he claimed.
 
Mr. George has expressed the suspicion that `some underhand dealings' are on as part of the move to allow the private company to take up mining of mineral sands and requested the Chief Minister to keep the interests of the State as a whole and two major public sector units when handling the issue.
( Hindu )
 
നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡുമാണ് ഈ പ്രദേശത്ത് ശാസ്ത്രീയമായി ഖനനം നടത്തുന്നത്. ഇവിടെ രണ്ട് രീതിയിലാണ് മിനറൽസ് ശേഖരിക്കുന്നത്. ഒന്ന് ബീച്ച് വാഷിങ് വഴിയും മറ്റൊന്ന് ഇൻലാൻഡ് മൈനിങ് വഴിയും. കടലിൽ നിന്ന് തിരയോടൊപ്പം തീരത്തേക്ക് അടിഞ്ഞു കയറുന്ന മണൽ വാരിയെടുക്കുന്ന പ്രവൃത്തിയാണ് ബീച്ച് വാഷിങ്. ഓരോ തവണയും മണൽ വാരിയെടുത്തശേഷം അവശേഷിക്കുന്ന പ്രദേശത്ത് വീണ്ടും കരിമണൽസാന്നിധ്യമുള്ള മണൽ വന്നടിയും. അത് അവർ വീണ്ടും കോരിയെടുക്കും. പിന്നെയുള്ളത് ഇൻലാൻഡ് മൈനിംഗാണ്. അതായത് തീരത്തിനിപ്പുറത്തുള്ള മണ്ണ് കുഴിച്ചെടുത്ത് നടത്തുന്ന ഖനനം. കരിമണലിൽ നിന്ന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മിനറൽസ് വേർത്തിരിക്കുകയും അവശേഷിക്കുന്ന വെള്ള മണൽ തിരിച്ചു പമ്പ് ചെയ്യുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്. റേഡിയോ ആക്റ്റീവ് കണങ്ങൾ അടങ്ങിയ മിനറൽസ് വേർതിരിക്കുന്നത് മൂലം ആ സ്ഥലം റേഡിയേഷൻ വിമുക്തമാകുകയും ചെയ്യും.
 
ആലപ്പാട് പഞ്ചായത്തിൽ നിലവിൽ മൈനിങ്ങ് നടക്കുന്നത് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ മൈനിങ്ങ് ഏരിയയായ വെള്ളനാതുരുത്തിൽ മാത്രമാണ്. വെള്ളനാതുരുത്തിൽ നിന്ന് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് വർഷങ്ങളായി കരിമണൽ എടുക്കാറുണ്ട്. ഒരു കാലത്ത് ലാലാജി ജംഗ്ഷൻ വെള്ളനാതുരത്ത് റോഡ് ടാർ ചെയ്തിരുന്നത് പോലും കമ്പനിയായിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
 
ജനങ്ങളുടെ സമ്മതമോ അവർക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരത്തുകയോ നൽകാതെ കമ്പനി ഒരു സ്ഥലത്തും മൈനിങ്ങ് ആരംഭിച്ചിട്ടില്ല. വസ്തു ഖനനത്തിനായി കമ്പനിക്ക് വിട്ടു നൽകാൻ താൽപര്യമില്ലാത്തവരുടെ സ്ഥലത്ത് അവർ മൈനിങ്ങ് നടത്തിയിട്ടുമില്ല.(പുത്തൻതുറയിലെ സ്കൂൾ, കരിത്തുറയിലെ പള്ളി എന്നിവ ഉദാഹരണം)
 
വെള്ളനാതുരുത്തിൽ വലിയ തോതിൽ കടൽ കയറി കര നഷ്ടമായിട്ടുണ്ട്. എന്നാൽ കടൽ കയറാനുള്ള പ്രധാന കാരണം 2004ലെ സുനാമിയാണെന്നതാണ് വസ്തുത. സുനാമിയെ തുടർന്ന് മൈനിംഗ് ഏരിയയിലേക്ക് കയറിയ കടൽ പിന്നീട് ഇറങ്ങിയതേയില്ല.
 
ആലപ്പാട് പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള വെള്ളനാത്തുരുത്തിൽ വെറും മുക്കാൽ കിലോമീറ്റർ മാത്രം പ്രദേശത്താണ് ഇൻഡ്യൻ റെയർ എർത്ത്സ് ലിമിറ്റഡ് കരിമണൽ ശേഖരണം നടത്തുന്നത്. ഇവിടെ നിന്ന് വടക്കോട്ട് കായംകുളം അഴീക്കൽ ബീച്ച് വരെ നീളുന്ന ഏതാണ്ട് പതിനഞ്ചു കിലോമീറ്ററിലേറെ ദൂരം വരുന്ന തീരപ്രദേശത്ത് കടൽഭിത്തി കെട്ടി കടൽകയറ്റം തടഞ്ഞിട്ടുമുണ്ട്. സേവ് ആലപ്പാട് ക്യാമ്പയിന്റെ ഒപ്പം ഫോർവേഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളൊക്കെ മുക്കാൽ കിലോമീറ്ററിൽ സൂം ചെയ്യപ്പെട്ടവയാണ്. ഈ മണൽ വാരൽ മേഖലയെയാണ് കടലെടുത്തുപോയ ആലപ്പാട് എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ പർവ്വതീകരിച്ചു പ്രചരിപ്പിക്കുന്നത്.
 
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന് ആലപ്പാട് മാത്രമല്ല മൈനിങ് ഏരിയകളുള്ളത്. ചവറയിലെ പുത്തൻതുറയും കരിത്തുറയും ഒരു കാലത്ത് കമ്പനിയുടെ മൈനിങ്ങ് ഏരിയകളായിരുന്നു. കരിമണൽ ഖനനത്തിനായി നിയമാനുസൃതം ഉടമസ്ഥരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്താണ് ഖനനം നടത്തുന്നത്. മൂന്നു വർഷത്തിനുശേഷം ആ കുഴികൾ നികത്തി തിരികെ നൽകുകയും ചെയ്യും. മൈനിങ് പൂർത്തിയാക്കിയ ശേഷം പ്രദേശത്തേക്ക് റോഡും വെള്ളവും വൈദ്യുതിയും എത്തിച്ച് പ്ലോട്ട് തിരിച്ചാണ് കമ്പനി മടക്കി നൽകിയത്. ഈ ഭൂമിയിലിപ്പോൾ വീടുകളുണ്ട്, കൃഷിയുണ്ട്, സ്ഥാപനങ്ങളുണ്ട്. ഇല്ലാതായ ഗ്രാമമോ ജീവസ്ഥലികളോയല്ല, ഖനനശേഷം തിരികെ ലഭിച്ച, ആളുകൾ പൂർവ്വാധികം സന്തോഷത്തോടെ കഴിയുന്ന മേഖലകളാണിത്. ഈ പ്രദേശം സന്ദർശിച്ചവർക്ക് ഇതെല്ലാം വ്യക്തമായി മനസ്സിലാകും.
 
രാജ്യത്ത് ലഭ്യമായതിൽ വെച്ച് ഏറ്റവും ശുദ്ധവും ധാതുസമ്പുഷ്ടവുമായ കരിമണലാണ് ആലപ്പാട്ടേത്. ഇത് തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് അവിടെ കയറി കൂടാൻ സ്വകാര്യ കരിമണൽ ഖനന ലോബികളെ പ്രേരിപ്പിക്കുന്ന ഘടകവും. അതിന്റെ തുടക്കം മാത്രമാണ് ഇന്ന് കാണുന്ന സമരങ്ങൾ.
 
കരിമണല്‍ സംസ്ക്കരിക്കുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെയും സ്വകാര്യ കമ്പനികളുടെ കടന്നു കയറ്റമാണ്‌ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിനെതിരായ സമരം. തൂത്തുക്കുടിയിലെ ധാതുമണല്‍ ഖനനമേഖല മൊത്തമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കേരളതീരവും സ്വകാര്യ കുത്തകകള്‍ പിടിമുറുക്കുന്നതിന്റെ തെളിവായിട്ടാണ്‌ ഈ സമരമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്‌. 2011 നവംബർ13ന് ജന്മഭൂമി പത്രത്തിൽ വന്ന റിപ്പോർട്ട് ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്.
 
http://www.janmabhumidaily.com/news29827 ( 2011 നവംബർ 13 ) വിശദമായ വായനയ്ക്ക്
 
" കരിമണൽ ക്ഷാമത്തിന് പിന്നിൽ "
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഉദ്ദേശം 500 കി.മീ. കടല്‍ തീരമുള്ള ഒരു സംസ്ഥാനമാണല്ലോ കേരളം. കേരളാതീരം ധാതു സമ്പത്തിനാല്‍ അനുഗൃഹീതവുമാണ്‌. ഒരു നാടിന്റെ അഭിവൃദ്ധിയ്ക്കും സമ്പത്തിനും ധാതുനിക്ഷേപം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്‌. മോണോസൈറ്റ്‌, ഇല്‍മനൈറ്റ്‌, സിര്‍ക്കണ്‍, ഗാര്‍നെറ്റ്‌, സില്ലിമനൈറ്റ്‌ തുടങ്ങിയ അപൂര്‍വയിനം ധാതുക്കള്‍ കേരള കടല്‍ തീരത്തെ നിക്ഷേപങ്ങളില്‍ ചിലതുമാത്രം. ഈ നിക്ഷേപങ്ങള്‍ ലോക ധാതുനിക്ഷേപങ്ങളില്‍ അപൂര്‍വമായവയായി വിലയിരുത്തപ്പെടുന്നു. കൊല്ലം ജില്ലയില്‍ നീണ്ടകര മുതല്‍ കായംകുളംവരെയുള്ള 22 കി.മീ. നീളത്തിലുള്ള തീരപ്രദേശം ധാതുമണല്‍ നിക്ഷേപത്തില്‍ പേരുകേട്ടവയാണ്‌. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്‌ ലിമിറ്റഡ്‌, കേരള മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളാണ്‌ പ്രധാനമായും ധാതുമണല്‍ ഖാനനം നടത്തുന്നതും അത്‌ സംസ്ക്കരിക്കുന്നതും. ഇവ യഥാക്രമം ഇന്ത്യാ ഗവണ്‍മെന്റും കേരള ഗവണ്‍മെന്റുമാണ്‌ നടത്തിവരുന്നത്‌. ഇവ കൂടാതെ സ്വകാര്യ കമ്പനികളും ധാതുമണല്‍ സംസ്ക്കരണവുമായി രംഗത്തുണ്ട്‌. കേരളത്തില്‍ ബേപ്പൂര്‍, പൊന്നാനി, വര്‍ക്കല, കായിക്കര, കോവളം, വിഴിഞ്ഞം, ചവറ എന്നിവിടങ്ങളിലും ധാതുമണല്‍ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്‌. കേരളത്തിന്റെ കടല്‍തീര ലോഹമണല്‍ ഖാനനം പലപ്പോഴും കടല്‍തീരജീവജാലങ്ങളുടെ നിലനില്‍പ്പിനേയും പ്രസ്തുത പ്രദേശത്തിന്റെ സ്ഥിരതയേയും ദൃഢതയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. ചില സ്ഥലങ്ങളില്‍ കടലാക്രമണത്തില്‍നിന്നും കരയെ സംരക്ഷിച്ചു പോരുന്ന കടല്‍ത്തീര തിട്ടയെ ദുര്‍ബലപ്പെടുത്തുകയും ശോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. വളരെ കരുതലോടെ മാത്രം ഉപയോഗിച്ചനുഭവിക്കേണ്ടതായ ധാതു നിക്ഷേപങ്ങള്‍ ധൂര്‍ത്തടിച്ചതിന്റെ പരിണത ഫലങ്ങള്‍ നാം അനുഭവിച്ചു വരുകയാണ്‌. കടല്‍തീര ധാതുമണല്‍ ഖാനനം പരിസ്ഥിതി സൗഹൃദമായാല്‍ മാത്രമേ ധാതു ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും പരിസ്ഥിതിയ്ക്ക്‌ ഉണ്ടാകുന്ന കോട്ടം ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിനും കഴിയുകയുള്ളൂ. കേന്ദ്ര ആണവോര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്‌ കമ്പനി പൂട്ടാനുള്ള അറിയിപ്പുമായി ആണവോര്‍ജ്ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി വെങ്കിട്ടരാമണ്ണ കേരള മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ്‌ കേട്ടത്‌. കാരണം ധാതുമണല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ കോടികളുടെ ലാഭമുണ്ടാക്കുന്നു. അവര്‍ക്കുള്ള കരിമണല്‍ ലഭ്യതയില്‍ യാതൊരു ദൗര്‍ലഭ്യവുമില്ലതാനും. കരിമണല്‍ നീണ്ടകരയിലും മറ്റും കട്ടുവാരുന്നതായും മണല്‍ക്കടത്തിന്‌ ചെറുകപ്പലുകള്‍ ഈ തീരപ്രദേശങ്ങളില്‍ അടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഈ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം കരിമണല്‍ ലഭ്യതയില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായ വാര്‍ത്ത കരിമണല്‍ ലോബിയുടെ ഫാക്ടറി തകര്‍ക്കാനായുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന്‌ ചിന്തിക്കുന്നതില്‍ ആരെയും തെറ്റു പറയാനാകില്ല. കരിമണല്‍ സംസ്ക്കരിക്കുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെയും സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റമാണ്‌ ഐആര്‍ഇയ്ക്ക്‌ ഭീഷണിയായതെന്ന്‌ പരക്കെ സംസാരമുണ്ട്‌. തൂത്തുക്കുടിയിലെ ധാതുമണല്‍ ഖാനനമേഖല മൊത്തമായും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കേരളതീരവും സ്വകാര്യ കുത്തകകള്‍ പിടിമുറുക്കുന്നതിന്റെ തെളിവായിട്ടാണ്‌ ഐആര്‍ഇയുടെ അടച്ചുപൂട്ടല്‍ വാര്‍ത്തയെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. കേരളത്തില്‍ വേരുകളുള്ള വന്‍ വിദേശ-ഇന്ത്യന്‍ വ്യവസായ ശൃംഖലയുടെ ഉടമസ്ഥനും തമിഴ്‌നാട്ടിലെ ഖാനനരംഗത്തെ പ്രമുഖര്‍ക്കും ഐആര്‍ഇയില്‍ കണ്ണുള്ളതായി വാര്‍ത്തയുണ്ട്‌. കരിമണല്‍ ലഭ്യതയില്ലെന്ന പ്രചാരം നടക്കുന്നതോടൊപ്പം ജനങ്ങളറിയാതെ തങ്ങളുടെ സ്ഥലം ഏറ്റെടുത്ത വാര്‍ത്തയും തീരമേഖലയില്‍ രൂക്ഷമായ മലിനീകരണം നടത്തുന്നതും ജനങ്ങളില്‍നിന്ന്‌ നിസ്സഹകരണവും എതിര്‍പ്പും ക്ഷണിച്ചുവരുത്തി. ഇത്‌ ചില ഉദ്യോഗസ്ഥലോബികളുടെ ബോധപൂര്‍വമായ ഇടപെടലാണെന്ന്‌ പരക്കെ സംസാരമുണ്ട്‌. സ്വകാര്യ കമ്പനികള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുക്കുവാനും സര്‍ക്കാര്‍-പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിഗൂഢനീക്കങ്ങളുടെ ഭാഗവുമായി ഇതിനെ കാണുന്നവരും വിരളമല്ല. ഐആര്‍ഇയുടെ നിലനില്‍പ്പിന്‌ ഭീഷണി ആയത്‌ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്നാണ്‌ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്‌. കമ്പനി അടച്ചുപൂട്ടുന്നതിന്‌ കാരണമായി പറയുന്ന ധാതുമണല്‍ ലഭ്യതക്കുറവും അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിന്‌ പ്രദേശവാസികളില്‍നിന്ന്‌ രൂക്ഷമായ എതിര്‍പ്പും കൃത്രിമമാണെന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. എന്നാല്‍ കമ്പനി അടച്ചുപൂട്ടുന്നതിനോട്‌ കേരള മുഖ്യമന്ത്രി വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ വിവേകപൂര്‍ണമായി. കേരളത്തില്‍ ലഭ്യമായ കരിമണലില്‍നിന്നും മോണോസൈറ്റ്‌ സംയുക്തവും ഇല്‍മനൈറ്റ്‌ ഘടകവും വേര്‍തിരിച്ചെടുത്ത്‌ വിദേശത്തേയ്ക്ക്‌ കയറ്റി അയയ്ക്കുന്ന പതിവാണ്‌ നാം സ്വീകരിച്ചിരുന്നത്‌. കേരളത്തിലെ ധാതുമണലിലെ ഇല്‍മനൈറ്റില്‍ അറുപതുശതമാനത്തിലധികം ടൈറ്റാനിയം ഡയോക്സൈഡ്‌ ഉള്ളതാണ്‌ ലോകവിപണിയില്‍ കേരള ഇല്‍മനൈറ്റിന്‌ ആവശ്യക്കാര്‍ വര്‍ധിച്ചതിന്‌ കാരണം. ഇല്‍മനൈറ്റില്‍നിന്ന്‌ ടൈറ്റാനിയം ഡയോക്സൈഡ്‌ വേര്‍തിരിക്കുവാന്‍ തുടങ്ങിയത്‌ പിന്നീടാണ്‌. ഇന്ന്‌ ഇല്‍മനൈറ്റില്‍നിന്നും സിന്തറ്റിക്‌ റൂട്ടെയില്‍ ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ കേമന്മാര്‍ സ്വകാര്യ കമ്പനികളാണ്‌. കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തരം കമ്പനികള്‍ കൂണുപോലെ മുളച്ചുപൊങ്ങി. ഇവര്‍ക്കിതുവരെയും കരിമണല്‍ ലഭ്യതയില്‍ കുറവു വന്നിട്ടുമില്ല. ഈ അടുത്തകാലത്തായി ചവറയിലെ കെഎംഎംഎല്‍ സിന്തറ്റിക്‌ റൂട്ടെയിലില്‍നിന്നും വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ (റഷ്യന്‍ സാങ്കേതിക വിദ്യയാണെന്ന്‌ പറയപ്പെടുന്നു)ടൈറ്റാനിയം ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങി. ഇതിനുശേഷമാണ്‌ സര്‍ക്കാര്‍ കമ്പനികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുവാന്‍ തുടങ്ങിയത്‌. സിന്തറ്റിക്‌ റൂട്ടെയിലില്‍നിന്നും ടൈറ്റാനിയം വേര്‍തിരിച്ചെടുക്കുന്നതിന്‌ ലോകത്തില്‍ രണ്ടോ മൂന്നോ രാജ്യങ്ങള്‍ക്കേ സാധിച്ചിട്ടുള്ളൂവത്രെ. അതുകൊണ്ടുതന്നെ സിന്തറ്റിക്‌ റൂട്ടെയില്‍ കയറ്റി അയച്ചിരുന്ന രാജ്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ കമ്പനികളോട്‌ അതൃപ്തി ഉണ്ടായിരുന്നിരിക്കാം. കൂടാതെ സിന്തറ്റിക്‌ റൂട്ടെയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളുടെ കുത്തക തകരുമോയെന്ന ഭയവും ഒരുപക്ഷെ സര്‍ക്കാര്‍ കമ്പനികളെ തകര്‍ക്കുവാനുള്ള പരാക്രമത്തില്‍ എത്തുന്നതിന്‌ കാരണമായേക്കാം. ടൈറ്റാനിയത്തെ ഈ നൂറ്റാണ്ടിന്റെ ലോഹമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. ബലം, ദൃഢത, ഭാരക്കുറവ്‌ എന്നീ മൂന്ന്‌ ഗുണങ്ങളും ടൈറ്റാനിയത്തിനുണ്ട്‌. മനുഷ്യശരീരത്തിന്‌ വളരെ പ്രിയപ്പെട്ട ലോഹമായി ടൈറ്റാനിയത്തെ കരുതുന്നു. അസ്ഥിസംബന്ധമായും സന്ധിരോഗങ്ങള്‍ക്കും പരിഹാരമായി ടൈറ്റാനിയത്തിന്റെ ലോഹദണ്ഡുകളാണ്‌ മനുഷ്യശരീരത്തില്‍ ഉറപ്പിക്കുന്നത്‌. മനുഷ്യശരീരം ഈ ലോഹത്തോട്‌ പ്രതികൂലമായി പ്രതികരിക്കാത്തതിനാല്‍ ടൈറ്റാനിയം ഉപകരണങ്ങള്‍ക്ക്‌ ലോകവിപണിയില്‍ വന്‍മാര്‍ക്കറ്റാണ്‌. ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ടൈറ്റാനിയം ഉല്‍പ്പാദനത്തിലേയ്ക്ക്‌ കടക്കുന്നത്‌ തീര്‍ച്ചയായും അസൂയ ഉളവാക്കുന്ന ഒരു വസ്തുതയാണ്‌. അതിനാല്‍ത്തന്നെ എതിര്‍പ്പുകള്‍ പ്രതീക്ഷിക്കാവുന്നതാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും തകര്‍ച്ച ഇല്ലാതാക്കുവാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടത്ര ശാസ്ത്രീയ പിന്തുണ നല്‍കുവാന്‍ സ്ഥാപിക്കുകയുമാണ്‌ വേണ്ടത്‌. കെഎംഎംഎല്‍, ഐആര്‍ഇ എന്നീ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള മൂല്യവര്‍ധിതശേഷി വര്‍ധിപ്പിക്കുകയും വൈവിധ്യവല്‍ക്കരണം നടത്തുകയും അത്യന്താപേക്ഷിതമാണ്‌. ഇല്‍മനൈറ്റില്‍നിന്നും ടൈറ്റാനിയം ഉണ്ടാക്കുന്നതുപോലെ കരിമണലില്‍നിന്ന്‌ മറ്റ്‌ സാമ്പത്തിക പ്രാധാന്യമുള്ള റെയര്‍ എര്‍ത്ത്‌ സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും ലോകവിപണി കണ്ടെത്തുകയും വേണം. സ്വര്‍ണ്ണത്തിന്‌ പോലും പകരക്കാരനാകാന്‍ കെല്‍പ്പുള്ള സിര്‍ക്കോണിയം കരിമണലില്‍നിന്നും ഉല്‍പ്പാദിപ്പിക്കാനാകും. നമ്മുടെ വ്യവസായങ്ങള്‍ക്ക്‌ സമൂലമായ മാറ്റം വരുത്താനുണ്ട്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ധാതുമണല്‍ ഗവേഷണത്തിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കേരള മിനറല്‍ റിസര്‍ച്ച്‌ സെന്റര്‍ (കെഎംആര്‍സി) എന്ന സ്ഥാപനം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചതാണ്‌. എന്നാല്‍ അന്നത്തെ ധനമന്ത്രാലയം അതിന്‌ വേണ്ടതായ പിന്തുണ നല്‍കാത്തതിന്റെ പേരില്‍ നടക്കാതെ പോയതാണ്‌. കെഎസ്സിഎസ്‌ ടിഇ അതിനായി വീണ്ടും പരിശ്രമിക്കണം. ധാതുമണല്‍ ലഭ്യതയുള്ള കേരളതീരത്തിന്റെ ഗുണം രാജ്യത്തിന്‌ ലഭിക്കണമെങ്കില്‍ ഗവേഷണം കൂടിയേ തീരൂ. ഇന്ന്‌ നമ്മുടെ സ്വകാര്യ കമ്പനികള്‍ ചെയ്യുന്ന ധാതുമണലില്‍നിന്നുമുള്ള സിന്തറ്റിക്‌ റൂട്ടെയില്‍ ഉല്‍പ്പാദനം പരിസ്ഥിതി മലിനീകരണം നടത്തുന്നവയാണ്‌. ഇതിനെ മറികടക്കുവാന്‍ ടൈറ്റാനിയം ഉല്‍പ്പാദനവും ടൈറ്റാനിയത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പാദനവും നടക്കണം. നാട്ടില്‍ മലിനീകരണം നടത്തി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച്‌ വിദേശരാജ്യങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ഭാരതത്തിന്‌ തന്നെ തിരികെ വില്‍ക്കുന്ന നിലവിലുള്ള സമ്പ്രദായത്തില്‍നിന്നും നാം മാറണം. ഗവേഷണ ഫലങ്ങള്‍ വ്യവസായശാലകള്‍ക്ക്‌ ലഭ്യമാകണം. പൊന്‍മുട്ടയിടുന്ന കേരളതീരം കരിമണല്‍ ഖാനനം മൂലം നശിപ്പിക്കാതെ ശാസ്ത്രീയ രീതികള്‍ അവലംബിച്ച്‌ നമ്മുടെ ധാതുമണലിന്‌ ശരിയായ വില നേടിയെടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കൃത്രിമ കരിമണല്‍ ക്ഷാമം സൃഷ്ടിച്ച്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കുവാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തെ സര്‍ക്കാര്‍ അതിജീവിക്കണം. ഡോ.സി.എം.ജോയി
 
കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്ന് പ്രതിവർഷം ഒന്നരലക്ഷം ടൺ കരിമണലെങ്കിലും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിരുന്നു. നിർധനരായ നാട്ടുകാരുടെ ദാരിദ്ര്യവും കഷ്ടപ്പാടും മുതലെടുത്താണ് തമിഴ്‌നാട് കമ്പനിയുടെ ഏജന്റുമാർ അവരെ കരുവാക്കുന്നതെന്നാണ് മാതൃഭൂമി ചൂണ്ടിക്കാണിക്കുന്നത്.
 
"ജസ്റ്റിസ് ജോൺ മാത്യു അധ്യക്ഷനായ വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിൽ ഖനനം, പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നാണ് കണ്ടെത്തിയത്. ഖനനം മീൻപിടിത്തക്കാർക്കു യാതൊരു പ്രശ്നങ്ങളുമുണ്ടാക്കില്ല. തങ്ങളുടെ മുന്നിൽ മൊഴി നൽകിയവരിൽനിന്നാണ് ഖനനമാകാമെന്ന നിഗമനത്തിൽ കമ്മിഷനെത്തിയത്. തെളിവെടുപ്പിനെത്തിയ ശാസ്ത്രജ്ഞരും വ്യവസായികളുമടക്കമുള്ളവരിൽ 80 ശതമാനത്തിലധികവും ഖനനത്തെ അനുകൂലിച്ചിരുന്നു. ധാതുമണൽഖനനം ഉപാധികളോടെ ആകാമെന്ന് ശാസ്ത്രജ്ഞനായ ടി. എം. മഹാദേവൻ, സർക്കാരിന് നേരത്തേ ശുപാർശ നൽകിയിരുന്നതാണ്.
 
വേലിയേറ്റം ഉണ്ടാകുമ്പോൾ തീരത്ത് കരിമണൽ വന്നടിയും. അടുത്ത വേലിയിറക്കത്തിൽ അത് കടൽ കൊണ്ടുപോകുകയും ചെയ്യും. പിന്നീട് അമൂല്യമായ ഈ ധാതുസമ്പത്ത് ചെന്നടിയുക വേറെ ഏതെങ്കിലും തീരത്താകും. അങ്ങനെ നഷ്ടപ്പെടാതെ അത് ഇവിടെ ഖനനം ചെയ്ത് ഉപയോഗിക്കാനായാൽ വലിയനേട്ടമാണ് ഉണ്ടാക്കാൻ കഴിയുക. സുപ്രീംകോടതിയും അതാണ് പറയുന്നത്. പരിസ്ഥിതി സംബന്ധിച്ച ആശങ്കകൾ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂ."
 
https://www.mathrubhumi.com/…/social-is…/karimanal-1.2302241
 
മാതൃഭൂമി വെബ്സൈറ്റിൽ നിന്ന് ലേഖനം അൽപ്പം മുമ്പ് നീക്കം ചെയ്തു..
( വിശദമായ വായനയ്ക്ക് )
 
കരിമണലിനെ അവഗണിക്കുന്നത്‌ എന്തുകൊണ്ട്‌ By: പി.കെ. ജയചന്ദ്രൻPublished:11 Oct 2017, 01:05 amBlack sand
 
ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണൽ കേരളത്തിലെ ചവറ ഭാഗത്തേതാണ്. ഇവിടെനിന്നുള്ള കരിമണൽ, തൂത്തുക്കുടിയിലെ സ്വകാര്യകമ്പനിയിലേക്കാണ് നിർബാധം കടത്തിക്കൊണ്ടുപോകുന്നത്. എന്നോ ആരംഭിച്ച ഈ കൊള്ളയടി ഇപ്പോഴും തടസ്സമില്ലാതെ തുടരുകയാണ്. പരിസ്ഥിതി സംതുലനാവസ്ഥയ്ക്ക് ദോഷമുണ്ടാകുമോ എന്ന അർഥശൂന്യമായ ആശങ്കയിൽ നാം തൊടാതിരിക്കുന്ന കരിമണൽശേഖരമാണ് ഇങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഏതു സർക്കാർ വന്നാലും ഇതാണവസ്ഥ.
 
മികച്ച നിക്ഷേപം പ്രാധാന്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് കേരളത്തിന്റെ കടലോരഗ്രാമങ്ങളിൽനിന്ന് ധാതുമണൽ ശേഖരിച്ച് കയറ്റുമതി നടത്തുന്ന വ്യവസായം വികസിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കേരളത്തിന്റെ കരിമണലിലെ ധാതുക്കളെക്കുറിച്ച് പരീക്ഷണങ്ങൾ നടന്നു. അതിന്റെ ഫലമായി ധാതുമണലിൽ ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലുക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ആധുനികസാങ്കേതികലോകത്ത് ടൈറ്റാനിയത്തിന് പങ്കില്ലാത്ത ഒരു സാങ്കേതികവിദ്യയും ഇല്ലെന്ന് അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് പറയുന്നു. ടൈറ്റാനിയം ഭാവിയുടെ ലോഹമെന്നാണ് വാഴ്ത്തപ്പെടുന്നത്. ലോകത്തുതന്നെയുള്ള ഇൽമനൈറ്റ് നിക്ഷേപങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ, 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളത് ചവറയിലെ നിക്ഷേപമാണ്. ഏകദേശം 80 ദശലക്ഷം ടൺ ഇൽമനൈറ്റ് അടങ്ങിയിട്ടുളള 127 ദശലക്ഷം ടൺ ഖനധാതുക്കളാണ് ഇവിടെയുള്ളത്. ടൈറ്റാനിയത്തിന്റെ ഇതേ നിലവാരം തന്നെയാണ് മറ്റുഭാഗങ്ങളിലെ നിക്ഷേപത്തിലുമുള്ളത്.
 
കേരളത്തിന്റെ മലനാട്ടിലും ഇടനാട്ടിലുമുള്ള പാറകൾപൊടിഞ്ഞുണ്ടായ ധാതുമണൽ പുഴകളിലൂടെ കടലിലെത്തുന്നു. കാറ്റിന്റെയും തിരമാലയുടെയും ശക്തിയാൽ ധാതുമണൽ വേർതിരിഞ്ഞ് തീരത്തടിയും. കടലിന്റെ കിടപ്പും വേലിയേറ്റ, ഇറക്കങ്ങളുടെ പ്രത്യേകതയും കൊണ്ട് ചിലയിടത്തു മാത്രമാണ് മണൽ അടിഞ്ഞുകൂടുന്നത്. കടൽത്തീരത്താണ് കാണുന്നതെങ്കിലും കരയുടെ സമ്പത്താണ് കരിമണൽ.
 
എന്തിനാണ് കരിമണൽ? ആറ്റമിക് മിനറൽസ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ പ്രകാരം തെക്കൻകേരളത്തിലെ ഖനധാതു നിക്ഷേപത്തിൽ പ്രധാനം ഇൽമനൈറ്റാണ്. അത് കഴിഞ്ഞാൽ സിലിമിനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, ലുക്കോക്സിൻ, മോണോസൈറ്റ്, ഗാർനൈറ്റ് തുടങ്ങിയവ. വടക്കൻകേരളത്തിൽ മറ്റു ചില ധാതുക്കളും കാണുന്നു. ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവ സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പെയിന്റ്‌, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബർ, കളിമൺ എന്നീ വ്യവസായങ്ങളിൽ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നു. ഉപഗ്രഹപേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്‌മേക്കർ, ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങൾ എന്നിവയുടെ നിർമാണത്തിനും ഇതുപയോഗിക്കുന്നു. വെൽഡിങ് ഇലക്‌ട്രോഡ് ഉണ്ടാക്കാൻ റൂട്ടൈൽ ഉപയോഗിക്കുന്നു. സാനിറ്ററിവസ്തുക്കൾ, ടൈൽ, കളിമൺപാത്രങ്ങൾ എന്നിവയുണ്ടാക്കാൻ സിർക്കോൺ ഉപയോഗിക്കുന്നുണ്ട്. ലോഹങ്ങൾ മുറിക്കാനും മിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, ഡീസൽഎൻജിൻ ഇൻസുലേഷൻ സാധനങ്ങൾ, സീലുകൾ, പമ്പിന്റെ സ്പെയർപാർട്ടുകൾ എന്നിവയുണ്ടാക്കാനും ഇത് വേണം. റെയർ എർത്ത് ക്ലോറൈഡ്, റെയർ എർത്ത് ഓക്സൈഡുകൾ, സീറിയം ഓക്സൈഡ്, ട്രൈസോഡിയം ഫോസ്‌ഫേറ്റ്, തോറിയം ഓക്സൈഡ് എന്നിവ വേർതിരിക്കാനാണ് മോണോസൈറ്റ് ഉപയോഗിക്കുന്നത്. ടൈൽ, പോളിഷിങ് ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന്‌ ഗാർനൈറ്റും ഉപയോഗിക്കുന്നു. അലുമിനീയം ഉത്പാദനത്തിനു പറ്റിയ അയിരാണ് സിലിമിനൈറ്റ്.
 
നിർബാധം തുടരുന്ന കള്ളക്കടത്ത് കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്ന് പ്രതിവർഷം ഒന്നരലക്ഷം ടൺ കരിമണലെങ്കിലും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കമ്പനിയിലേക്കു കടത്തിക്കൊണ്ടു പോകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കൊല്ലത്തെ അഴിമതിവിരുദ്ധസമിതി പറയുന്നു. മാറിമാറി വന്ന സർക്കാരുകളൊന്നും ഇതിനെതിരേ ചെറുവിരലനക്കിയില്ല. ഏതു സർക്കാർ വന്നാലും ചില അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി മണൽക്കൊള്ള തുടർന്നുകൊണ്ടേയിരിക്കുമെന്നതാണ് ഇവിടത്തെ ചരിത്രം. കേരളത്തിൽനിന്നു കടത്തിക്കൊണ്ടുപോകുന്ന കരിമണലിൽനിന്ന് വേർതിരിച്ച ധാതുക്കൾ തമിഴ്‌നാട്ടിലെ കമ്പനി, കേരളത്തിലെ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു വിറ്റു കാശുണ്ടാക്കുന്ന വിചിത്രമായ രീതിയുമുണ്ട്.
 
പകൽ കടൽത്തീരത്തു പലയിടങ്ങളിൽനിന്നായി കായൽത്തീരത്തു വാരിക്കൂട്ടുന്ന കരിമണൽ രാത്രിയിലാണ് വള്ളങ്ങളിൽ കടത്തുന്നത്. റോഡിൽ നേരത്തേ നിർദേശിച്ച സ്ഥലത്ത് മണലിറക്കും. അവിടെ നിന്ന് ലോറിയിൽ. പാത്രങ്ങളിലും കുട്ടകളിലുമായി മണൽ ശേഖരിച്ച് അവിടവിടെയായി കൂട്ടിയിടുന്നതിൽ നിർധനരായ നാട്ടുകാരുമുണ്ട്. അവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും മുതലെടുത്താണ് തമിഴ്‌നാട് കമ്പനിയുടെ ഏജന്റുമാർ അവരെ കരുവാക്കുന്നത്.
 
ഇഷ്ടമില്ലെങ്കിൽപ്പോലും കരിമണൽകള്ളക്കടത്തിനു കൂട്ടുനിൽക്കേണ്ട അവസ്ഥയുണ്ട്, പാവപ്പെട്ട തീരദേശവാസികൾക്ക്. മറിച്ചായാൽ കടത്തുകാരുടെയും ഏജന്റുമാരുടെയും ഭീഷണി... ഉപദ്രവങ്ങൾ. രാത്രിയുടെ മറവിൽ ലോറിയിലാണ് കരിമണൽകടത്തൽ. വഴിയിൽ പരിശോധനയൊന്നും ഉണ്ടാവില്ലെന്ന് നേരത്തേ തന്നെ ഉറപ്പിക്കും. അഥവാ പരിശോധിച്ച് ലോഡ് പിടിച്ചെടുത്താലോ? പിറ്റേന്നു രാവിലെ ലോറിയിൽ കരിമണലാവില്ല, പകരം സാധാരണ മണലാകും. പകൽ, തീരത്തുനിന്നു കരിമണൽ ശേഖരിക്കുന്നവർക്ക് മുന്നൂറോ മുന്നൂറ്റമ്പതോ രൂപ കിട്ടും. വാരിയതിന്റെ അളവനുസരിച്ചാണിത്. എന്നാൽ, രാത്രി വള്ളത്തിൽ റോഡിലെത്തിക്കുന്നവർക്കുള്ള കൂലി എഴുനൂറിനു മുകളിലാണ്. കടത്തിലെ റിസ്കും രാത്രിപ്പണിയും പരിഗണിച്ചാണിത്.
 
അഞ്ചുവർഷംകൊണ്ട്‌ 10000 കോടിയുടെ കള്ളക്കടത്ത്‌ 2011 മുതൽ അഞ്ചുവർഷം തമിഴ്‌നാട്ടിലേക്കു പതിനായിരം കോടി രൂപയുടെ കരിമണൽ കള്ളക്കടത്തു നടത്തിയെന്നാണ് കഴിഞ്ഞവർഷം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തൂത്തുക്കുടിയിലുള്ള വി.വി. മിനറൽസ് എന്ന കമ്പനി കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശത്തു നിന്ന് ദിവസേന കരിമണൽ കടത്തിക്കൊണ്ടുപോകുന്നുവെന്ന് ക്രൈംബ്രാഞ്ച് നേരത്തേതന്നെ റിപ്പോർട്ട് നൽകിയിരുന്നതാണ്. കരിമണൽകടത്തുമായി ബന്ധപ്പെട്ട് 2015 ഡിസംബർ വരെ ഇരുപതിനായിരത്തോളം കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, സർക്കാർ പിന്നീട് താത്പര്യമൊന്നും കാട്ടിയില്ല. പിടിക്കപ്പെടുന്നവർ പിഴ നൽകി തലയൂരും. കൂടുതൽ അന്വേഷണങ്ങൾക്ക് പോലീസും മുതിരാറില്ല. അങ്ങനെയാണ് ഒരിക്കലും അവസാനിക്കാത്ത കുറ്റകൃത്യമായി കള്ളക്കടത്തു തുടർന്നുകൊണ്ടിരിക്കുന്നത്. സർക്കാർ ഒന്നു പിടിമുറുക്കിയാൽ ഒരു രാത്രി കൊണ്ട് കടത്തു തടയാൻ തങ്ങൾക്ക്‌ സാധിക്കുമെന്ന് പോലീസുകാർ പറയുന്നു. ‘‘പക്ഷേ, സർക്കാരിന്റെ പിന്തുണയുണ്ടാകണം. അല്ലെങ്കിൽ ഞങ്ങളുടെ കാര്യം പോക്കാകും’’-അവരുടെ ആശങ്ക അസ്ഥാനത്തല്ല.
 
ഖനനം നാമമാത്രം
 
സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡിനും(കെ.എം.എം.എൽ.) കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനും(ഐ.ആർ.ഇ.)മാത്രമേ കരിമണൽഖനനം നടത്താനുള്ള അനുമതിയുള്ളൂ. ലോകത്തേറ്റവും ഗുണമേന്മയുള്ള കരിമണൽ ശേഖരം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനികൾ സ്ഥാപിച്ചത്. എന്നാൽ, ഈ പ്രകൃതിസമ്പത്ത്, നാടിന്റെ വികസനത്തിനും അഭിവൃദ്ധിക്കുംവേണ്ടി ശരിയായ തരത്തിൽ ഉപയോഗിക്കാൻ ഈ കമ്പനികൾക്ക് കഴിഞ്ഞില്ല. ഗൾഫ് രാജ്യങ്ങളിൽ എണ്ണ എന്നതുപോലെ കേരളത്തിന് അനുഗ്രഹമായി ലഭിച്ചതാണ് കരിമണൽ.
 
കേരളതീരത്ത് കരിമണൽഖനനം നടത്താൻ സ്വകാര്യകമ്പനികൾക്ക് സുപ്രീംകോടതി കഴിഞ്ഞവർഷം ഏപ്രിലിൽ അനുമതി നൽകിയിരുന്നു. കൊച്ചി മിനറൽസ് ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡ്(സി.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത നൽകിയ ഹർജിയിലായിരുന്നു ഈ വിധി.
 
2006-ൽ ആലപ്പുഴയിലെ ആറാട്ടുപുഴയിൽ സ്വകാര്യ കമ്പനികൾക്ക് ഖനനം നടത്താൻ അന്നത്തെ സംസ്ഥാനസർക്കാർ അനുമതി നൽകിയിരുന്നു. അതിൽ പ്രതിഷേധങ്ങളുയർന്നു. തുടർന്ന് അനുമതി പിൻവലിച്ചു. സി.എം.ആർ.എൽ. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഖനനാനുമതി പിൻവലിച്ച തീരുമാനം റദ്ദാക്കി. അതിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി കമ്പനിക്ക് അനുകൂലമായിരുന്നു. സുപ്രീംകോടതി വിധി വന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും അത് നടപ്പാക്കാൻ സംസ്ഥാനസർക്കാർ ശ്രമിക്കുന്നില്ലെന്ന്‌ സി.എം.ആർ.എൽ. പറയുന്നു.
 
കരിമണൽ ഖനനത്തിൽ സ്വകാര്യകമ്പനികൾക്ക് അനുമതി നിഷേധിക്കുന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തൽ. ആണവോർജ ഉത്പാദനത്തിൽ കരിമണൽ അത്യാവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് ധാതുസമ്പത്തുള്ള മേഖലകൾ രേഖപ്പെടുത്തി മാറ്റിെവച്ചവ ഖനനത്തിനായി വിട്ടുനൽകണമെന്ന്‌ കോടതി നിരീക്ഷിച്ചത്. ചൂഷണം തടയുന്നതിനായി ധാതുസമ്പത്തുള്ള മേഖലകൾ രേഖപ്പെടുത്തി മാറ്റിെവക്കാമെന്നാണ് ഖനി, ധാതു നിയമത്തിലെ 17(രണ്ട്) വകുപ്പ് പറയുന്നത്. 17(രണ്ട്) എ വകുപ്പ് പറയുന്നത്, മാറ്റിവെച്ച ഭൂമി ഖനനത്തിനു വിട്ടുനൽകണമെന്നാണ്. അതുപ്രകാരം മാറ്റിവെച്ച ഭൂമി ആർക്കെങ്കിലും നൽകേണ്ടതാണ്. ആർക്കും വിട്ടുനൽകാതെ അതിന്മേൽ സംസ്ഥാനത്തിന് അടയിരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ‘രാജ്യത്തിന്‌ ശതകോടിയുടെ നഷ്ടം’ സി.എം.ആർ.എൽ. പറയുന്നു
 
കേരളതീരത്തെ ധാതുമണലിലിലുള്ള ഇൽമനൈറ്റിന്റെ അതിഭീമമായ ശേഖരം ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോൾ നിലനില്പിനു വേണ്ടി തങ്ങൾക്ക് വീണ്ടുംവീണ്ടും അത് ഇറക്കുമതി ചെയ്യേണ്ടിവരുന്നു.
 
തങ്ങൾക്ക് ആവശ്യമായ ഇൽമനൈറ്റിന്റെ 15 ശതമാനം പോലും ലഭ്യമാക്കാൻ ഐ.ആർ.ഇ.യ്ക്ക് കഴിയുന്നില്ല.
 
ധാതുമണൽ ഖനനത്തിന് അനുമതിയുള്ള ഐ.ആർ.ഇ.യുടെ ഉത്പാദനശേഷി രണ്ടുലക്ഷം ടണ്ണാണ്. എന്നാൽ, അതിന്റെ 15 ശതമാനം പോലും ഉത്പാദനം നടത്താതെ അവർ ഇൽമനൈറ്റ് അധിഷ്ഠിത മൂല്യവർധിത വ്യവസായങ്ങളായ ട്രാവൻകൂർ ടൈറ്റാനിയം, സി.എം.ആർ.എൽ. എന്നിവയെ തുടർച്ചയായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്നു.
 
വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനെക്കാളും കൂടിയ നിരക്കിലാണ് ഐ.ആർ.ഇ. ഇവിടത്തെ കമ്പനികൾക്ക് ഇൽമനൈറ്റ് വിൽക്കുന്നത്. അതിന്റെ വില കഴിഞ്ഞ നാലുമാസത്തിനുള്ളിൽ 65 ശതമാനം ഏകപക്ഷീയമായി വർധിപ്പിച്ചു.
 
ധാതുമണൽ മേഖലയിൽ ഇറക്കുമതി പ്രോത്സാഹിപ്പിച്ച് വിദേശരാജ്യങ്ങളെ സഹായിക്കുന്ന ദുരൂഹമായ നിലപാടാണ് ഐ.ആർ.ഇ.യുടേത്.
 
രാജ്യത്തിനു ശതകോടിയുടെ വിദേശനാണ്യനഷ്ടത്തിനും ഐ.ആർ.ഇ. ഇതിലൂടെ വഴിയൊരുക്കുന്നു. കരിമണൽ നിക്ഷേപമുള്ള പ്രദേശത്ത് സ്വാഭാവിക പശ്ചാത്തല വികിരണമുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതായും സി.എം.ആർ.എൽ. പറയുന്നു. കരിമണലിലെ മൂലകങ്ങളാണ് അതിനു കാരണം. ആ മൂലകങ്ങളാണ് ഖനനത്തിലൂടെ വേർതിരിച്ചെടുക്കുന്നത്. അവശേഷിക്കുന്ന അപകടരഹിതമായ മണൽ അവിടെത്തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
 
ഖനനമായാൽ എന്താണ് കുഴപ്പം? പരിസ്ഥിതിക്ക് ദോഷം വരില്ലെന്നു പൂർണമായും ഉറപ്പിക്കാൻ കഴിഞ്ഞാൽ കേരളതീരത്തെ കരിമണൽ വൻതോതിൽ ഖനനം ചെയ്താലെന്താണു കുഴപ്പമെന്നു ചോദിക്കുന്നവരുണ്ട്. ധാതുമണൽ സംസ്കരിക്കുന്ന വ്യവസായം സർക്കാർ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നായിരുന്നു ആദ്യകാലത്ത് നിയമം അനുശാസിച്ചിരുന്നത്. എന്നാൽ, പിന്നീട് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വേഗം കിട്ടണമെങ്കിൽ ധാതുക്കളുടെ ലഭ്യതയിൽ വർധനയുണ്ടാകണമെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ, അതിന് സ്വകാര്യമേഖലയുടെ നിക്ഷേപവും ആവശ്യമാണെന്ന് തീരുമാനിച്ചു. നിയമം ഭേദഗതി ചെയ്ത് ധാതുമണൽ സംസ്കരണം സ്വകാര്യമേഖലയിലും നടത്താൻ അനുമതി നൽകി. തുടർന്നു തമിഴ്‌നാട് ഉൾപ്പെടെ മറ്റു പലസംസ്ഥാനങ്ങളിലും ധാതുമണൽ സംസ്കരണ കമ്പനികളാരംഭിച്ചു. പലതും വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നമ്മുടെ കരിമണൽശേഖരം ഈ കമ്പനികൾ കൊണ്ടുപോയി ധാതുക്കളുണ്ടാക്കി വിറ്റ് ധനാഢ്യരായപ്പോൾ ഇവിടെ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാനായില്ല. ഉദാരീകരണത്തിന്റെ ഭാഗമായി ധാതുനയത്തിലുണ്ടായ ആവേശം വളരെക്കുറച്ചുനാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനിർമാണങ്ങൾ വൈകിയതും പല രംഗത്തുനിന്നും എതിർപ്പും പ്രതിഷേധങ്ങളും ഉണ്ടായതുമാണ് കാരണം.
 
എന്നാൽ, കരിമണൽഖനനം പരിസ്ഥിതിക്കു ദോഷംചെയ്യുമെന്ന് വാദിക്കുന്നവരുണ്ട്. ഒരുവശത്ത് കടലും മറുവശത്ത് കായലും. ചിലസ്ഥലങ്ങളിൽ രണ്ടിന്റെയും ഇടയ്ക്കുള്ള കരഭൂമിയുടെ വീതി 100 മീറ്ററിൽ താഴെവരും. മറ്റുപല കാരണങ്ങളുംകൊണ്ട് കടലാക്രമണം ഈ ഭാഗങ്ങളിൽ കൂടെക്കൂടെയുണ്ടാകുന്നു. അവിടം ഖനനഭൂമികൂടിയാക്കിയാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
എന്നാൽ, ജസ്റ്റിസ് ജോൺ മാത്യു അധ്യക്ഷനായ വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിൽ ഖനനം, പരിസ്ഥിതിക്ക് ഹാനികരമാകില്ലെന്നാണ് കണ്ടെത്തിയത്. ഖനനം മീൻപിടിത്തക്കാർക്കു യാതൊരു പ്രശ്നങ്ങളുമുണ്ടാക്കില്ല. തങ്ങളുടെ മുന്നിൽ മൊഴി നൽകിയവരിൽനിന്നാണ് ഖനനമാകാമെന്ന നിഗമനത്തിൽ കമ്മിഷനെത്തിയത്. തെളിവെടുപ്പിനെത്തിയ ശാസ്ത്രജ്ഞരും വ്യവസായികളുമടക്കമുള്ളവരിൽ 80 ശതമാനത്തിലധികവും ഖനനത്തെ അനുകൂലിച്ചിരുന്നു. ധാതുമണൽഖനനം ഉപാധികളോടെ ആകാമെന്ന് ശാസ്ത്രജ്ഞനായ ടി. എം. മഹാദേവൻ, സർക്കാരിന് നേരത്തേ ശുപാർശ നൽകിയിരുന്നതാണ്.
 
വേലിയേറ്റം ഉണ്ടാകുമ്പോൾ തീരത്ത് കരിമണൽ വന്നടിയും. അടുത്ത വേലിയിറക്കത്തിൽ അത് കടൽ കൊണ്ടുപോകുകയും ചെയ്യും. പിന്നീട് അമൂല്യമായ ഈ ധാതുസമ്പത്ത് ചെന്നടിയുക വേറെ ഏതെങ്കിലും തീരത്താകും. അങ്ങനെ നഷ്ടപ്പെടാതെ അത് ഇവിടെ ഖനനം ചെയ്ത് ഉപയോഗിക്കാനായാൽ വലിയനേട്ടമാണ് ഉണ്ടാക്കാൻ കഴിയുക. സുപ്രീംകോടതിയും അതാണ് പറയുന്നത്. പരിസ്ഥിതി സംബന്ധിച്ച ആശങ്കകൾ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂ.
 
എന്താണ് കരിമണൽ? ഹെർഷോംബെർഗ് എന്ന ജർമൻ രസതന്ത്രശാസ്ത്രജ്ഞൻ മോണോസൈറ്റിനു വേണ്ടി നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ധാതുമണൽ ചരിത്രം ആരംഭിക്കുന്നത്. 1909-ൽ ഇന്ത്യയിൽനിന്ന് കയറ്റിവന്ന ചില കയറുത്പന്നങ്ങളിൽ മോണോസൈറ്റിന്റെ തരികൾ അദ്ദേഹം കണ്ടെത്തി. കപ്പൽവഴി കയറ്റുമതി ചെയ്യുന്ന കയറുത്പന്നങ്ങളിൽ തീരത്തെ മണൽത്തരികൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ. അതിൽനിന്നാണ് മോണോസൈറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇന്ത്യയിൽ എവിടെനിന്നാണ് ഇത് കയറ്റിവരുന്നതെന്ന് ഹെർഷോംബർഗ് അന്വേഷണം തുടങ്ങി. കയറുത്പന്നങ്ങളിൽ മണൽത്തരികൾ പറ്റിപ്പിടിച്ചത് എവിടെനിന്നാണ് എന്ന അന്വേഷണം എത്തിനിന്നത് തിരുവിതാംകൂറിലെ മണവാളക്കുറിച്ചി എന്ന കടലോര ഗ്രാമത്തിലാണ്. മണവാളക്കുറിച്ചിയിൽ നിന്ന് വടക്കോട്ട് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശങ്ങളിൽ ഇൽമനൈറ്റും മോണോസൈറ്റും ഉൾപ്പെടെ അനേകം അമൂല്യധാതുക്കളടങ്ങിയ കരിമണൽശേഖരം കണ്ടറിഞ്ഞത് പിന്നീടാണ്. പിന്നെ, വിവിധ സാധനങ്ങളുമായി കേരളത്തിലെ തുറമുഖങ്ങളിലെത്തിയിരുന്ന വിദേശക്കപ്പലുകൾ മടങ്ങിയിരുന്നത് കരിമണലിന്റെ വൻശേഖരവുമായിട്ടാണ്. ഒഴിഞ്ഞ കപ്പലിനു കടലിൽ ബാലൻസ് കിട്ടാൻ വേണ്ടി മണൽകയറ്റുന്നു എന്നാണ് കപ്പലുകാർ പറഞ്ഞിരുന്നതെങ്കിലും ഉദ്ദേശ്യം, അമൂല്യമായ കരിമണൽക്കടത്തു തന്നെയായിരുന്നു.
 
ആറ്റമിക്‌ മിനറൽസ്‌ ഡയറക്ടറേറ്റിന്റെ നിഗമനങ്ങളും നിർദേശങ്ങളും
 
വ്യവസായവത്കരണത്തെക്കുറിച്ചും അതിന്റെ പ്രധാനനേട്ടമായ തൊഴിലവസരങ്ങൾ കൈവരുന്നതിനെക്കുറിച്ചും ജനങ്ങളിൽ ബോധവത്കരണം നടത്തണം.
വൻകിട വ്യവസായികളെ ഖനനമേഖലയിലേക്ക് ആകർഷിക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതികളും അംഗീകാരങ്ങളും ദ്രുതഗതിയിൽ ലഭ്യമാക്കണം.
നമുക്ക് ധാരാളമായുള്ള ധാതുവിഭവങ്ങൾ പ്രയോജനപ്പെടുത്താൻ ഇപ്പോഴുള്ള നിയമങ്ങളിൽ മാറ്റം വരുത്തണം.
ശരിയായ പാരിസ്ഥിതികാഘാതപഠനങ്ങൾ വേണം. പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനുകൾ ഉണ്ടാക്കണം. 
പുനരധിവാസവും പരിസ്ഥിതിസംരക്ഷണവും സാമൂഹ്യ സൗഹൃദ പ്രവർത്തനങ്ങളും നടപ്പാക്കണം.
നടത്തിപ്പിനും നിയന്ത്രണത്തിനും വിശ്വാസമുള്ള ഏജൻസികളെ ഏർപ്പെടുത്തണം.
ധാതു അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയപരിധിയും ഖനനസംരംഭങ്ങളുടെ കൂട്ടായ്മയും അനുവദിക്കണം.
ബഹുരാഷ്ട്ര കമ്പനികളെ ദീർഘകാലപ്രവർത്തനത്തിന് അനുവദിച്ചാൽ അവർ താഴെയുള്ള വ്യവസായങ്ങൾ മൂല്യാധിഷ്ഠിതവും ഗുണാധിഷ്ഠിതവുമായി നടപ്പാക്കും.
വ്യവസായങ്ങൾക്ക് ഊർജ വിലനിലവാരത്തിൽ ചില ഇളവുകളും അനുവദിക്കേണ്ടതാണ്.
കേന്ദ്രസംസ്ഥാന സർക്കാരുകൾ നോട്ടിഫിക്കേഷൻ വഴി പ്രദേശങ്ങൾ സംരക്ഷിക്കണം; അവിടത്തെ ധാതുവിഭവങ്ങൾ ഉപയോഗശൂന്യമാകാതെ നോക്കണം.
ധാതുസമ്പുഷ്ടമായ പ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുവാദം കൊടുക്കരുത്.
നീണ്ടകര-തോട്ടപ്പള്ളി നിക്ഷേപപ്രദേശത്ത് സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാതെ ഈ പ്രദേശം നിയന്ത്രിത ഖനനത്തിനുവേണ്ടി നീക്കിവയ്ക്കണം.
ഒരു സ്ഥാപനത്തിന് ഒരു പ്രദേശത്തേക്ക് ഖനനാനുമതി നൽകിയാൽ അവിടത്തെ ധാതുക്കൾ മുഴുവൻ ശേഖരിക്കുന്നു എന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകൾ അനുമതിരേഖയിൽത്തന്നെ ഉൾക്കൊള്ളിച്ചിരിക്കണം.
ഖനനം ചെയ്ത ധാതുക്കൾക്കു മുഴുവൻ പരമാവധി മൂല്യവർധന ഉറപ്പാക്കുന്നതിനാവശ്യമായ ജലം, വൈദ്യുതി മറ്റനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കണം.
തീരദേശത്തിന്റെ ഘടനയിലോ ഭൗമവ്യവസ്ഥയിലോ മാറ്റം അനുവദനീയമല്ല.
ധാതുനിക്ഷേപമുള്ള ചവറയിലും മറ്റും പ്രതിവർഷം 86 മീറ്റർ തീരം കടലാക്രമണം മൂലം നഷ്ടപ്പെടുന്നു. ധാതുഖനനം നടത്തിയാലും ഇല്ലെങ്കിലും ഈ അവസ്ഥ തുടരും. - ( മാതൃഭൂമി )
 
സേവ് ആലപ്പാട്" എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ഹാഷ് ടാഗ് ക്യാമ്പയിനുകൾ സ്വകാര്യ ഖനനകമ്പനികൾ ഫണ്ട് ചെയ്തു നടപ്പാക്കുന്ന ഭൂലോക തട്ടിപ്പാണെന്ന് ഇതേക്കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. നിലവിൽ കരിമണൽ ഖനനം നടത്തുന്നതിന് നിയമപരമായ അനുവാദമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഈ ഹാഷ് ടാഗ് ക്യാമ്പയിന്റെ ലക്ഷ്യം.
 
കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനം അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയാൽ അതിന്റെ ചുവടുപിടിച്ച് ആഗോള ടെൻഡർ ആവശ്യപ്പെടാമെന്നും അങ്ങനെ ഖനനാനുമതി നേടിയെടുക്കാമെന്നുമാണ് "പ്രളയകാലത്ത് സഹായിച്ചവരെ തിരിച്ചും സഹായിക്കണമെന്ന" ഇമോഷണൽ ബ്ലാക്‌മെയിലിംഗിലൂടെ ഹാഷ് ടാഗ് ക്യാമ്പയിന്റെ ഉപജ്ഞാതാക്കൾ ലക്ഷ്യമിടുന്നത്.
 
പ്രളയകാലത്ത് സഹായവുമായെത്തിയ ആലപ്പാട്ടെ സ്നേഹസമ്പന്നരായ മൽസ്യത്തൊഴിലാളികളെയോർത്തു മാത്രമല്ല, കടലെടുത്ത് പോകുന്ന ഓരോ തീരത്തേയും മൽസ്യത്തൊഴിലാളികളേയും ഓർത്ത് നാം ആശങ്ക കൊള്ളേണ്ടതുണ്ട്. സേവ് ആലപ്പാട് എന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ മറവിൽ പതുങ്ങിയിരുന്ന് മലയാളികളെ വിഡ്ഢികളാക്കുന്ന സ്വകാര്യ കരിമണൽ ലോബിയുടെ നിക്ഷിപ്‌ത താൽപര്യങ്ങൾക്ക് വഴങ്ങി ഖനനം നിറുത്തണമെന്നതിന്റെ കൂടെയല്ല, മറിച്ച് കടൽ കയറിപ്പോകുന്ന കേരളത്തിലെ ഓരോ തീരത്തിന്റെയും ദുഃഖത്തിനൊപ്പമാണ് പ്രബുദ്ധകേരളം നിലകൊള്ളേണ്ടത്.
 
ബി.ടെക് ബിരുദധാരിയും കൊച്ചി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമാണ് ലേഖനം തയ്യാറാക്കിയ പി.കെ. കണ്ണൻ
 

 

Advertisement
Advertisement