ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പുവരുത്താന്‍ മത്സ്യത്തൊഴിലാളികൾക്ക് ഗ്ലോബൽ സാറ്റ്‌ലൈറ്റ് ഫോൺ നൽകുന്നു

കണ്ണൂര്‍: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബൽ സാറ്റ്‌ലൈറ്റ് ഫോൺ വിതരണം ചെയ്യുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നതും 36 നോട്ടിക്കൽ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും കേരള സംസ്ഥാനത്ത് രജിസ്‌ട്രേഷൻ നടത്തിയതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം. 
 
മെക്കനൈസ്ഡ് വിഭാഗത്തിന് മത്സ്യത്തൊഴിലാളി അംഗത്വം നിർബന്ധമില്ല. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസിലും, കണ്ണൂർ ഫിഷറീസ് സ്റ്റേഷനിലും, മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 19 ന് വൈകുന്നേരം അഞ്ച് മണിവരെ അതാത് ഓഫീസുകളിൽ സ്വീകരിക്കും.