അതെ ഉറക്കെ ഏറ്റു വിളിക്കാം “സംഘ്‌വാദ് സെ ആസാദി ബ്രാഹ്മണവാദ് സെ ആസാദി” ആസാദി മുഴങ്ങാൻ ഇത്രത്തോളം പ്രസക്തമായ ദിവസം ഇന്ത്യൻ ചരിത്രത്തിൽ വേറൊന്നില്ല

നമുക്കൊരു വായനയിലേക്ക് കടക്കാം. മറന്നു പോകരുതാത്ത ,ഒരു പാഠ പുസ്തകങ്ങളിലും നാളെ അടുത്ത തലമുറ പഠിക്കാൻ സാധ്യതയില്ലാത്ത ചില ഇന്ത്യൻ ചരിത്രങ്ങൾ മാഞ്ഞു പോകാതിരിക്കാൻ നമ്മുക്കാവർത്തിക്കേണ്ടതുണ്ട്.
 
ഗുജറാത്തിലെ സോംനാഥിൽ നിന്നും ഉത്തർപ്രദേശിലെ അയോധ്യയിലേക്കു 1990 ഇൽ എൽ കെ അദ്വാനി നയിച്ച രാം രഥ് യാത്ര ഇന്ത്യയിൽ തുടർച്ചയായ മത ധ്രുവീകരണങ്ങൾക്കും അതോടു കൂടിയ രാഷ്ട്രീയ നിലപാടുകൾക്കും വഴിയൊരുക്കി. ഇന്ന് മറ്റൊരു പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന അവസ്ഥയിൽ ബാബരി യിൽ ഭാരത ജനത പാർട്ടി ആവശ്യപ്പെടുന്ന രാമ രാജ്യം ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് . 
 
ബാബരി മസ്ജിദ് തകർന്ന നിലയിൽ അവശേഷിക്കുക എന്നത് ആരെക്കാളും bjp യുടെ ആവശ്യമാണ്. ബാബരി മസ്ജിദ് ആക്രമണത്തെ തുടർന്ന് ബി ജെ പി യിൽ അദ്വാനിയുടെ നേതാവായുള്ള വളർച്ച ക്ഷണ വേഗത്തിലായിരുന്നു.വാജ്‌പേയിക്ക് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് അദ്വാനിയുടെ പേര് അക്കാലത്ത് ഉയർന്നതിനു പിന്നിൽ അയാളുടെ രാഷ്ട്രീയ നേട്ടങ്ങളോ പൊതുപ്രവർത്തകൻ എന്ന കഴിവോ എന്നതിനേക്കാൾ രാം രഥ് യാത്ര നയിച്ച ധീരൻ എന്ന വ്യക്തിപ്രഭാവം തന്നെയാണ്. 1989-ലെയും 1991-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയ്ക്ക് ബിജെപിയുടെ വോട്ടുവിഹിതം 11 ശതമാനത്തില്‍ നിന്നും 20  ശതമാനമായി വർധിക്കാൻ ബാബരി മസ്ജിദ് ആക്രമണം വഴിയൊരുക്കി. ലോക്സഭാ സീറ്റുകൾ 85 നിന്നും 120 ഇലേക്കുയർന്നു.
 
ഇവിടെയാണ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന വിലയിരുത്തേണ്ടത് . കൈ വന്നിരിക്കുന്നത് വലിയൊരു അവസരമാണ് , വിനിയോഗിക്കണം എന്ന് അദ്ദേഹം ഉദ്‌ഘോഷിക്കുമ്പോൾ ബാബരി ആക്രമണംഅടക്കമുള്ള മത തീവ്രവാദത്തിന്റെ മുൻ ചരിത്രത്തെ അതുകൊണ്ട് ബി ജെ പി ക്കുണ്ടായ നേട്ടങ്ങളെ സ്വാംശീകരിച്ചു കൊണ്ടാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാകണം
 
വ്യക്തമായ ബ്രാഹ്മണിക്കൽ ഫാസിസിസ്റ് അജൻഡയോടു കൂടെ തന്നെ രാമ ജന്മ ഭൂമിയെ ഉയർത്തിക്കാട്ടുന്ന ബി ജെ പി തുടർന്നും ലക്‌ഷ്യം വയ്ക്കുന്നത് മതങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് വോട്ട് നേടി അധികാരത്തിൽ തുടരാം എന്ന തന്ത്രം തന്നെയാണ് . 
എഴുപതിറ്റാണ്ടോളമായി ഇന്ത്യയുടെ മതേതര മൂല്യത്തിനേറ്റ മുറിവിനെ ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓരോ വട്ടം മതേതര ഇന്ത്യ എന്നുറക്കെ പറയുമ്പോളും കുറ്റബോധം കൊണ്ടൊരോ പൗരന്റെയും ശിരസ്സ് താഴും അതാത് ദേശങ്ങളിലെ സംസ്ഥാനങ്ങളിലെ ഫാസിസ്റ്റു വിരുദ്ധ എഴുത്തുകളെ പ്രതിരോധിച്ചു കൊണ്ടും , എഴുത്തുകാരുടെ ജീവനെടുത്തതും , പുറത്താക്കിയും മൃദു ഹിന്ദുത്വ വാദികളെ , തീവ്ര ഹിന്ദുത്വ വാദികളെ തൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു കൊണ്ടും , കോർപ്പറേറ്റ് ഭീമന്മാർക്ക് ഇന്ത്യയെ പണയം വച്ച് കൊണ്ടും , വിദ്യാഭ്യാസത്തിലും, ഭക്ഷണമടക്കമുള്ള പൗരാവകാശങ്ങളിൽ കൈ കടത്തിക്കൊണ്ടും അവർ നിർമിക്കുന്ന രാമ ജന്മ ഭൂമി തടയേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കർത്തവ്യമാണ്. 
        
അതെ ഉറക്കെ ഏറ്റു വിളിക്കാം 
“സംഘ്‌വാദ് സെ ആസാദി
ബ്രാഹ്മണവാദ് സെ ആസാദി”
 ആസാദി മുഴങ്ങാൻ ഇത്രത്തോളം പ്രസക്തമായ ദിവസം ഇന്ത്യൻ ചരിത്രത്തിൽ വേറൊന്നില്ല.
 
( യുവ എഴുത്തുകാരനാണ് ലേഖകന്‍ )