ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും; കെ.സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കു കൂടിയാണു റിമാൻഡ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിതയെന്ന സ്ത്രീയെ തടഞ്ഞെന്നാണു കേസ്. അതേസമയം, തന്നെ ആജീവനാന്തം ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു സർക്കാരിന്റേതെന്ന് സുരേന്ദ്രൻ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സിഐയെ സസ്പെൻഡ് ചെയ്തത്. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണു ശബരിമലയിൽ ദർശനത്തിനു പോയ തന്നെ പിടിച്ചു ജയിലിൽ ഇട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
 
ബരിമല ദര്‍ശത്തിനെത്തുന്ന ഒരു ഭക്തന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പ്രവര്‍ത്തിയല്ല സുരേന്ദ്രന്റ ഭാഗത്തു നിന്നുണ്ടായതെന്ന്  ആരോപിച്ച സര്‍ക്കാര്‍ സുരേന്ദ്രനെതിരായ തെളിവുകള്‍ അക്കമിട്ട് നിരത്തി . കേസ് ഡയറിയും ഹാജരാക്കി . ശബരിമലയിലെ സമാധാനഅന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ സുരേന്ദ്രനും പങ്കുണ്ട് . ഇത് തെളിയിക്കാനുതകുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും മൊഴികളുമുണ്ട്
 
ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. എസ്.പി ഹരിശങ്കറിന് തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. ഇന്നലെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്തതിന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം എ.ആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Advertisement
Advertisement